Latest NewsNewsIndiaCrime

മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അറുപത്തഞ്ചുകാരന് നഷ്ടമായത് 60 ലക്ഷം രൂപ

മുംബൈ: പ്രായമാകുമ്പോള്‍ ഒരു കൂട്ട് വേണമെന്ന ചിന്തയില്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അറുപത്തഞ്ചുകാരന് 60ലക്ഷം രൂപ നഷ്ടമായതായി പരാതി. മഹാരാഷ്ട്രയിലെ മുംബൈയിൽ നടന്ന സംഭവത്തിൽ, ഹണിട്രാപ്പില്‍ കുടുങ്ങിയതിനെ തുടർന്നാണ് അറുപത്തഞ്ചുകാരന് ലക്ഷങ്ങള്‍ നഷ്ടമായത്.

ഭാര്യ മരിച്ചതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടതിനെ തുടർന്നാണ് ഇയാൾ വീണ്ടും വിവാഹം കഴിക്കാന്‍ മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. പോര്‍ട്ടലില്‍ ഇയാളോട് ചാറ്റ് ചെയ്ത യുവതി തട്ടിപ്പ് നടത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു. പോര്‍ട്ടലിലെ ചാറ്റിലൂടെ പരിചയപ്പെട്ട ഇരുവരും പരസ്പരം ഫോണ്‍ നമ്പറുകള്‍ കൈമാറി.

ലാവ: കിടിലൻ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ ഇവയാണ്

തുടർന്ന്, നടത്തിയ വീഡിയോ കോളിനിടെ, വസ്ത്രം ഊരിമാറ്റിയ യുവതി അറുപത്തഞ്ചുകാരനെ പ്രലോഭിപ്പിച്ചു. സമാനമായ നിലയില്‍ അശ്ലീല പ്രവൃത്തി ചെയ്യാനാണ് യുവതി പ്രലോഭിപ്പിച്ചത്. യുവതിയുടെ വാക്കുകളിൽ വീണുപോയ ഇയാൾ സമാനമായ നിലയില്‍ പെരുമാറുകയായിരുന്നു. എന്നാല്‍ യുവതി ഇത് റെക്കോര്‍ഡ് ചെയ്ത് വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button