WayanadNattuvarthaLatest NewsKeralaNews

ന്യൂജൻ മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ

മ​ല​പ്പു​റം വെ​ള്ളി​മു​ക്ക് മൂ​ന്നി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ കൈ​ത​ക​ത്ത് പ​ള്ളി​യാ​ലി​ൽ വീ​ട്ടി​ൽ റാ​ഷി​ദ്‌ (31), മ​ന​മ്മ​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് മ​ഹ​ലൂ​ഫ് (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ക​ൽ​പ​റ്റ: എം.​ഡി.​എം.​എ​യു​മാ​യി മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ൾ പി​ടി​യി​ൽ. മ​ല​പ്പു​റം വെ​ള്ളി​മു​ക്ക് മൂ​ന്നി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ കൈ​ത​ക​ത്ത് പ​ള്ളി​യാ​ലി​ൽ വീ​ട്ടി​ൽ റാ​ഷി​ദ്‌ (31), മ​ന​മ്മ​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് മ​ഹ​ലൂ​ഫ് (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ൽ​പ​റ്റ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​ നി​ന്നാണ് 49.10 ഗ്രാം എം.​ഡി.​എം.​എ​യു​മാ​യി ഇവർ അറസ്റ്റിലായത്. ക​ൽ​പ​റ്റ ​പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ബി​ജു ആ​ന്റ​ണി​യും സം​ഘ​വു​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ആദ്യ വിവാഹം ഡിവോഴ്സായപ്പോൾ ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട സുഹൃത്ത്, സ്വത്തിനായി വിവാഹം:കൃതിയെ കൊന്ന വൈശാഖ് ഇപ്പോൾ യു.എ.ഇയിൽ

ര​ഹ​സ്യ​വി​വ​ര​ത്തിന്റെ അടിസ്ഥാനത്തിൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ​പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ​പ്ര​തി​ക​ളി​ൽ ഒ​രാ​ൾ​ക്കെ​തി​രെ മു​മ്പും മ​യ​ക്കു​മ​രു​ന്ന് കേ​സു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണെ​ന്നും കൂ​ടു​ത​ൽ പ്ര​തി​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ​​​പൊ​ലീ​സ് പ​റ​ഞ്ഞു. ക​ൽ​പ​റ്റ കോ​ട​തിയിൽ ഹാജരാക്കിയ പ്രതികളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button