മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് പൂനം ബജ്വ. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചത് തമിഴിലും, തെലുങ്കിലുമാണ്. വെനീസിലെ വ്യാപാരി, പെരുച്ചാഴി, ചൈന ടൗണ്‍, പുള്ളിക്കാരൻ സ്റ്റാറാ, മേം ഹൂ മൂസ തുടങ്ങിയ മലയാള സിനിമകളിലാണ് പൂനം അഭിനയിച്ചിട്ടുള്ളത്. ഒക്ടോബറിൽ തന്റെ സിനിമാ ജീവിതവുമായി ബന്ധപ്പെട്ട് ഫിലിമിബീറ്റിന് നൽകിയ അഭിമുഖത്തിൽ പൂനം തനിക്ക് വന്ന ഏറ്റവും ക്യൂട്ട് ആയിട്ടുള്ള പ്രണയാഭ്യർത്ഥന ഏതാണെന്ന് വെളിപ്പെടുത്തിയിരുന്നു. നടിയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയകളിൽ വീണ്ടും വൈറലാകുന്നു.
തെന്നിന്ത്യൻ സിനിമകൾ ചെയ്യാൻ തന്നോട് തന്റെ സുഹൃത്താണ് ആവശ്യപ്പെട്ടതെന്ന് നടി പറയുന്നു. ‘മലയാളത്തിൽ വെറുതെ ഒരു സിനിമ ചെയ്ത് പോവാൻ പറ്റില്ല. വളരെ ഇന്റലിജന്റ് ആയ പ്രേക്ഷകർ ആണ്. ഇന്ത്യയിലെ സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. അവരെ പറ്റിക്കാൻ പറ്റില്ല. അതിനാൽ തന്നെ ഇവിടെ നിന്ന് കിട്ടുന്ന എന്ത് അംഗീകാരവും വലുതാണ്. മമ്മൂട്ടിയോടൊപ്പം മൂന്ന് സിനിമകൾ ചെയ്തു. തുടക്കത്തിൽ അദ്ദേഹത്തോട് സംസാരിക്കാൻ ഭയം ഉണ്ടായിരുന്നു. പതിയെ ഒക്കെ ആയി.
നിരവധി പ്രൊപ്പോസലുകൾ ഒരു ദിവസം വരും. മാം നിങ്ങൾ ഗ്ലാമറസ് റോളുകൾ ചെയ്തോളൂ കുഴപ്പമില്ല ഞാനും അമ്മയും അഡ്ജസ്റ്റ് ചെയ്തോളും എന്ന് പറയും. ക്യൂട്ട് ആയി വന്ന മെസേജ് ഒരു ഏഴാം ക്ലാസുകാരന്റേതാണ്. തിരുവനന്തപുരത്ത് നിന്നായിരുന്നു അത്. എന്നെ വിവാഹം കഴിക്കണം എന്നായിരുന്നു അവന്റെ ആവശ്യം. ‘മാം എനിക്ക് നിങ്ങളെ വിവാഹം കഴിക്കണം. എനിക്കറിയാം പ്രായ വ്യത്യാസം ഉണ്ടെന്ന്. പക്ഷെ ഇപ്പോൾ പ്രായം കുറഞ്ഞ ഭർത്താവുള്ളത് ഫാഷനാണ്. ഇപ്പോൾ എന്റെ കൈയിൽ പണമില്ല. പണം സമ്പാദിച്ച ശേഷം നിങ്ങളെ നന്നായി നോക്കും എന്ന് പറഞ്ഞു. ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടിയായിരുന്നു അത്. അതാണ് ഏറ്റവും ക്യൂട്ടായിട്ടുള്ള പ്രൊപ്പോസൽ’, പൂനം പറയുന്നു.
Post Your Comments