കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിഴ ചുമത്തിയ വിഷയത്തിൽ ഗൂഗിളിന് വീണ്ടും തിരിച്ചടി. തങ്ങൾക്കെതിരായ സുപ്രീം കോടതി 2023 ജനുവരി 19- ന് പുറപ്പെടുവിച്ച ഉത്തരവ് പരിഷ്കരിക്കണമെന്ന് ഗൂഗിൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഗൂഗിളിന്റെ ആവശ്യം ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂട് അധ്യക്ഷനായ ബെഞ്ച് നിരാകരിച്ചതോടെയാണ് ഗൂഗിൾ വീണ്ടും തിരിച്ചടി നേരിട്ടത്. മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് 1,337 കോടി രൂപയാണ് സിസിഐ ഗൂഗിളിന് പിഴ ചുമത്തിയത്.
ജനുവരി 19- ന് പുറപ്പെടുവിച്ച ഉത്തരവിൽ പിഴയിട്ട സിസിഐ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ദേശീയ കമ്പനി നിയമ അപ്ലറ്റ് ട്രൈബ്യൂണലിന്റെ നടപടിയിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിൽ മാറ്റം വരുത്തണമെന്നാണ് ഗൂഗിൾ ആവശ്യപ്പെട്ടത്. എന്നാൽ, ഉത്തരവിൽ ഒരു വ്യക്തിയുടെയും ആവശ്യമില്ലെന്ന് കോടതി അറിയിച്ചിട്ടുണ്ട്. ദേശീയ കമ്പനി നിയമ അപ്ലറ്റ് ഫെബ്രുവരി 15 മുതൽ 17 വരെ ഗൂഗിളിന്റെ അപ്പീൽ പരിഗണിക്കുന്നതാണ്.
Post Your Comments