പെരുമ്പാവൂർ: ഹെറോയിനുമായി ഇതരസംസ്ഥാന ദമ്പതികൾ പിടിയിൽ. അസം സോണിറ്റ്പൂർ ജില്ലയിലെ കാലിയ ഭോമോര താലൂക്കിൽ കോഴിക്കോവ ചപ്പാരി ഗ്രാമത്തിൽ ഫാറൂഖ് ഹുസൈൻ (20), ഭാര്യ രജ്മിൻ സുൽത്താന (20) എന്നിവരാണ് പിടിയിലായത്.
കുന്നത്തുനാട് എക്സൈസ് സർക്കിൾ ബി. സുമേഷും സംഘവുമാണ് ഇവരെ പിടികൂടിയത്. ഇവർ താമസിച്ചിരുന്ന അല്ലപ്ര മാർബിൾ ജംഗ്ഷന് സമീപത്തെ വാടക മുറിയിൽ നിന്നുമാണ് 35 ചെറിയ ഡപ്പികളിലായി സൂക്ഷിച്ച 2.8 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അറസ്റ്റ് ചെയ്ത ദമ്പതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments