കോഴിക്കോട്ട് : കോന്നിക്ക് പിന്നാലെ കോഴിക്കോട്ടും ജീവനക്കാരുടെ കൂട്ട അവധി. സബ് കളക്ടറുടെ വിവാഹത്തിനായി അവധിയെടുത്തത് 22 പേരാണ്. ഫെബ്രുവരി 3ന് വെളളിയാഴ്ച തിരുനെൽവേലിയിൽ വച്ചു നടന്ന സബ് കളക്ടറുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് ആകെയുളള 33 ജീവനക്കാരിൽ ഭൂരിഭാഗം പേരും അവധി എടുത്തത്.
ഭൂമിതരംമാറ്റം അടക്കം നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുന്ന ഒരു ഓഫീസിൽ ജീവനക്കാർ കാണിച്ചത് ശരിയായ നടപടിയല്ലെന്ന വിമർശനം ഉയരുകയാണ്.
നേരത്തെ കോന്നി താലൂക്ക് ഓഫിസിൽ നിന്ന് അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയ മുപ്പതിലേറെ ജീവനക്കാർ ഇന്ന് മടങ്ങിയെത്തിയിരുന്നു.
Post Your Comments