Latest NewsIndiaNews

15 വർഷത്തിനു ശേഷം പിടികിട്ടാപ്പുള്ളി പിടിയിൽ: കച്ചിത്തുരുമ്പായത് സ്വർണ്ണപ്പല്ല്

മുംബൈ: 15 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്ത് പോലീസ്. പ്രവീൺ അശുഭ ജഡേജ എന്നറിയപ്പെടുന്ന പ്രവീൺ സിംഗ് എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ വെച്ചിരുന്ന സ്വർണ്ണപ്പല്ലാണ് പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത്. ഗുജറാത്തിലെ കച്ചിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.

Read Also: ഏറ്റവും വലിയ അതിവേഗ പാതയായ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ യാഥാര്‍ത്ഥ്യമായി , 1386 കിലോമീറ്റര്‍ താണ്ടാന്‍ 12 മണിക്കൂര്‍

വഞ്ചനയ്ക്കും പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2007ൽ ഒരു തുണിക്കടയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഒരു വ്യാപാരിയിൽ നിന്ന് പിരിച്ചെടുത്ത പണം മോഷണം പോയെന്ന് പറഞ്ഞ് കടയുടമയെയും പോലീസിനെയും ഇയാൾ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

ശുചിമുറിയിൽ നിന്ന് പണമടങ്ങിയ തന്റെ ബാഗ് ആരോ മോഷ്ടിച്ചെന്ന് പറഞ്ഞാണ് പ്രവീൺ പോലീസിനെയും കട ഉടമയെയും തെറ്റിദ്ധരിപ്പിച്ചത്. പ്രവീൺ പണം കൈവശം വച്ചിരുന്നതായി പിന്നീട് നടത്തിയ അന്വേഷണത്തിൽ പോലീസ് കണ്ടെത്തുകയും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ പിന്നീട് ഒളിവിൽ പോകുകയായിരുന്നു. ഏറെ നാൾ നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളെ പിടികിട്ടാപ്പുള്ളിയായി പോലീസ് പ്രഖ്യാപിച്ചു.

Read Also: അമിത് ഷായെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യാവലി തയ്യാറാക്കി സന്ദീപ് ജി വാര്യര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button