Latest NewsKeralaNews

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം: 14 ന് ചർച്ച

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെ തുടർന്നുണ്ടാവുന്ന അപകട സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിച്ച് ഗതാഗമന്ത്രി ആന്റണി രാജു. എറണാകുളത്ത് ഫെബ്രുവരി 14 ന് രാവിലെ 10-30ന് ആണ് യോഗം. മോട്ടോർ വാഹന വകുപ്പ്, പോലീസ്, റോഡ് സേഫ്റ്റി അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ ബസ് ഉടമകൾ, തൊഴിലാളി സംഘടനകൾ എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

Read Also: ചലനശേഷി ഇല്ലാത്ത അമ്മ ഇഴഞ്ഞു ചെന്നിട്ടും സൂര്യഗായത്രിയെ അരുൺ വെറുതെ വിട്ടില്ല, പക തീരുവോളം കുത്തി-നാടിനെ നടുക്കിയ സംഭവം

സംസ്ഥാനത്തെ റോഡുകളിൽ പ്രത്യേകിച്ച് എറണാകുളം നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം മൂലം നിരന്തരമുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേരുവാൻ തീരുമാനിച്ചതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

Read Also: ഭാര്യയ്ക്കൊപ്പം ഉല്ലാസ യാത്രയ്ക്കെത്തി : ബീച്ചിൽ കുളിക്കാനിറങ്ങവെ തിരയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button