Latest NewsKeralaNews

‘ജനങ്ങൾക്കിടയിൽ ഓരോ നിമിഷവും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്’:തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് വ്യക്തമാക്കി ചിന്ത ജെറോം

തിരുവനന്തപുരം: വൈലോപ്പിള്ളിയുടെ വാഴക്കുല, സ്റ്റാർ ഹോട്ടലിലെ താമസം തുടങ്ങിയ വിവാദങ്ങളിൽ അകപ്പെട്ട യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ഇപ്പോഴും എയറിലാണ്. കഴിഞ്ഞ ദിവസം ഭക്ഷണം നൽകാൻ വൈകിയെന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരോട് ചിന്ത തട്ടിക്കയറുകയും ചെയ്തിരുന്നു. ഇത് കൂടി ആയതോടെ ചിന്ത സി.പി.എമ്മിന് തലവേദനയാകുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്. ഒരു പൊതുപ്രവർത്തക എന്ന നിലയിൽ നിയമപരമല്ലാത്ത ഒരു വിഷയങ്ങളിലും താൻ ഇടപെടാറില്ലെന്ന് ചിന്ത പറയുന്നു. ബിഹൈൻവുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചിന്ത.

‘തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നതല്ല ഒരു പൊതുപ്രവർത്തകയുടെ അവസാന ലക്ഷ്യം. നമ്മൾ ജനങ്ങൾക്കിടയിൽ ഓരോ നിമിഷവും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ആ സമയത്തെല്ലാം നമുക്ക് അവരുടെ വിഷയങ്ങളിൽ ഇടപെടാൻ സാധിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നതല്ല എന്റെ ലക്ഷ്യം. യുവജന കമ്മീഷൻ ചെയർപേഴ്സൺ എന്ന കസേരയിൽ ഇരുന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്തു എന്ന് പറയാൻ ആകില്ല. എനിക്ക് ആ ഉത്തരവാദിത്തം നൽകിയത് സർക്കാരാണ്. ചെയ്യുന്നത് സർക്കാർ ആണ്.

ഒരുപാട് കഷ്ടപ്പെട്ടാണ് പ്രബന്ധം തയ്യാറാക്കിയത്. രാത്രി ഉറക്കം കളഞ്ഞ് ഇരുന്ന് വരെ എഴുതിയിട്ടുണ്ട്. തയ്യാറാക്കിയ പ്രബന്ധം, എന്റെ സുഹൃത്തുക്കൾക്കും അധ്യാപകർക്കും വായിച്ച് തെറ്റ് തിരുത്താൻ അയച്ച് കൊടുത്തിട്ടുണ്ട്. പലതവണ പരിശോധിച്ചപ്പോഴും വാഴക്കുല ബൈ വൈലോപ്പിള്ളി എന്ന വസ്തുതാപരമായ പിശക് ശ്രദ്ധയിൽ പെട്ടില്ല. പെട്ടിരുന്നേൽ ഞാനത് മാറിയേനെ. തെറ്റ് ചൂണ്ടിക്കാണിച്ചവരോട് നന്ദി. എല്ലാ മനുഷ്യരും തെറ്റ് തിരുത്തിയാണല്ലോ മുന്നോട്ട് പോകുന്നത്. ലോകത്ത് ഇറങ്ങിയിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച പ്രബന്ധമാണ് ഇതെന്ന് ഞാനെവിടെയും പറയുന്നില്ല. പരിമിതമായ സാഹചര്യത്തിൽ നിന്നും ആണ് ഈ പ്രബന്ധം തയ്യാറാക്കിയത്.

എന്റെ പ്രസംഗ ശൈലിയെ കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. മൈക്ക് കണ്ടാൽ നാഗവല്ലി ആകുമെന്ന് പലരും കളിയാക്കാറുണ്ട്. എസ്.എഫ്.ഐ തന്നെയാണ് എന്റെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അന്നും ഇന്നും എസ്.എഫ്.ഐ ആണ് എന്റെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഞാൻ ഞാനായത് എസ്.എഫ്.ഐ ആയതുകൊണ്ടാണ്. എണ്ണിയാലൊടുങ്ങാത്ത മനുഷ്യരുമായി എനിക്ക് ബന്ധമുണ്ടാകാൻ കാരണം എസ്.എഫ്.ഐ ആണ്. എസ്.എഫ്.ഐ എന്ന് പറഞ്ഞാൽ അതൊരു വികാരമാണ്. എസ്.എഫ്.ഐ അല്ലാതാവുക എന്ന് പറഞ്ഞാൽ അത് മരണം മാത്രമാണ്’, ചിന്ത ജെറോം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button