ThiruvananthapuramNattuvarthaLatest NewsKeralaNews

പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി​നി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞ് നി​ർ​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം : യുവാവ് പിടിയിൽ

കി​ളി​മാ​നൂ​ർ തൊ​ളി​ക്കു​ഴി സ്വ​ദേ​ശി സ​ന്തോ​ഷ് ബാ​ബു (38) ആ​ണ് പി​ടി​യി​ലാ​യ​ത്

കി​ളി​മാ​നൂ​ർ: പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി​നി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞ് നി​ർ​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റിൽ. ​കി​ളി​മാ​നൂ​ർ തൊ​ളി​ക്കു​ഴി സ്വ​ദേ​ശി സ​ന്തോ​ഷ് ബാ​ബു (38) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : സി​ഗ്ന​ൽ തെ​റ്റി​ച്ചെ​ത്തി​യ കാറിടി​ച്ചു: ടെ​ക്നോ​പാ​ർ​ക്ക് ജീ​വ​ന​ക്കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

കി​ളി​മാ​നൂ​ർ പു​തി​യ​കാ​വ് പൊ​തു മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മു​ള്ള റോ​ഡി​ൽ വ​ച്ച് ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചുമണിയോടെയാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ളി​ൽ നി​ന്ന് വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ന്ന​തി​നാ​യി ബ​സ്റ്റാ​ൻ​ഡി​ലേ​ക്ക് ഒ​റ്റ​യ്ക്ക് ന​ട​ന്നു വ​രു​മ്പോ​ഴാ​ണ് പ്ര​തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. വി​ദ്യാ​ർത്ഥി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു നി​ർ​ത്തി പ്ര​തി​യു​ടെ കൈ​യി​ലു​ള്ള മൊ​ബൈ​ൽ ഫോ​ണി​ലെ അ​ശ്ലീല ദൃ​ശ്യം കാ​ണി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​യു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ പൊലീസ് പിടിച്ചെടുത്തു. ഈ ഫോണിൽ നി​ന്നും അ​ഞ്ഞൂ​റി​ല​ധി​കം അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.​ ഫോ​ൺ കൂ​ടു​ത​ൽ പ​രി​ശോ​ധ​യ്ക്കാ​യി ഫോ​റ​ൻ​സി​ക് ലാ​ബി​ന് കൈ​മാ​റിയതായി പൊലീസ് അറിയിച്ചു.

ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ജി. ​ബി​നു, കി​ളി​മാ​നൂ​ർ ഐ​എ​സ്എ​ച്ച് ഒ ​എ​സ്. സ​നൂ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ വി​ജി​ത്ത് കെ.​നാ​യ​ർ, എ​സ്‌​സി​പി​ഒ​മാ​രാ​യ ഷി​ജു, ബി​നു, സി​പി​ഒ​മാ​രാ​യ വി​ന​യ​ച​ന്ദ്ര​ൻ, ഡ​ബ്ല്യൂസി​പി​ഒ ശ്രീ​ക്കു​ട്ടി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button