ഉദ്ദിഷ്ടകാര്യങ്ങൾക്കായി വഴിപാട് നേടുന്നവരാണ് ഭൂരിഭാഗം ആളുകളും. ഓരോ ക്ഷേത്രത്തിലും നിരവധി വഴിപാടുകളാണ് ഉള്ളത്. ഒരു പാട്ട എണ്ണയോ, നെയ്യ് വിളക്കോ മുതൽ ഉദയാസ്തമന പൂജയോ, ഉത്സവബലിയോ നേരുന്നവരുണ്ട്. എന്നാൽ, നാളുകൾ പിന്നിടുമ്പോൾ മിക്ക ആളുകളും നേർന്ന വഴിപാടിനെ കുറിച്ച് മറന്നുപോവുക പതിവാണ്. ചില സാഹചര്യങ്ങളിൽ അവ ഓർത്തെടുക്കാൻ സാധിച്ചെന്നുവരില്ല. അത്തരത്തിൽ മുടങ്ങിയ വഴിപാടുകൾ ഏതെന്നും അവ ഏതു ക്ഷേത്രത്തിലേക്കുളളതാണെന്നും മറന്നു പോയാൽ പേടിക്കേണ്ടതില്ല. അവയുടെ പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെയെന്ന് അറിയാം.
വഴിപാടുകൾ മറന്നു പോയാൽ കുറച്ചു പണം മൂന്നുവട്ടം തലയിൽ ഉഴിഞ്ഞ് കാണിക്കയായി ഏറ്റവും അടുത്തുള്ള ശിവക്ഷേത്രത്തിലോ, വിഷ്ണു ക്ഷേത്രത്തിലോ തലയ്ക്കുഴിഞ്ഞ് സമർപ്പിക്കാവുന്നതാണ്. ശിവക്ഷേത്രത്തിൽ ആണെങ്കിൽ ക്ഷമാപണ മന്ത്രവും, വിഷ്ണുക്ഷേത്രത്തിൽ ആണെങ്കിൽ സമർപ്പണ മന്ത്രവും ജപിക്കേണ്ടതാണ്. അതേസമയം, വഴിപാട് നേർന്ന ക്ഷേത്രം ഓർമ്മയുണ്ടെങ്കിൽ അവിടെ നേരിട്ട് എത്തി വഴിപാടുകൾ നടത്താവുന്നതാണ്.
ശിവക്ഷേത്രത്തിലേക്കുള്ള ക്ഷമാപണ മന്ത്രം
ഓം കരചരണകൃതം വാകായജം കര്‍മജം വാ
ശ്രവണനയനജം വാ മാനസം വാ അപരാധം
വിഹിതമവിഹിതം വാ സര്‍വ്വമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്‌ധേശ്രീമഹാദേവശംഭോ
വിഷ്ണു ക്ഷേത്രത്തിലേക്കുള്ള സമർപ്പണ മന്ത്രം
കായേന വാചാ മനസേന്ദ്രിയൈര്‍വാ
ബുദ്ധ്യാത്മനാ വാ പ്രകൃതേ: സ്വഭാവാത്
കരോമി യദ്യത് സകലം പരസ്‌മൈ
നാരായണായേതി സമര്‍പ്പയാമി
ജയ നാരായണായേതി സമര്‍പ്പയാമി
Post Your Comments