Latest NewsCinemaMollywoodNewsEntertainment

‘അർബൻ നക്‌സൽ’, ‘അന്ധകാർ രാജ്’: പ്രകാശ് രാജിനെ പരിഹസിച്ച് വിവേക് അഗ്നിഹോത്രി

ന്യൂഡൽഹി: നടൻ പ്രകാശ് രാജിനെതിരെ കശ്മീര്‍ ഫയല്‍സ് സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രി. 1990കളിലെ കശ്മീർ പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ അടിസ്‌ഥാനമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് എന്ന സിനിമയെ വിമർശിച്ച് നടൻ പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. കശ്മീർ ഫയൽസ് എന്ന ചിത്രം അസംബന്ധ സിനിമയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനുള്ള മറുപടിയുമായാണ് വിവേക് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് വാക്സിന്‍ വാര്‍ എന്ന പുതിയ ചിത്രത്തിന്‍റെ പണിപ്പുരയില്‍ ഉള്ള വിവേക് പ്രതികരിച്ചത്.

‘ജനങ്ങളുടെ സിനിമയായി കൊച്ചു ചിത്രം കശ്മീര്‍ ഫയല്‍സ് ഒരു കൊല്ലത്തിനപ്പുറവും അര്‍ബന്‍ നക്സലുകള്‍ക്കും അവരുടെ പിടിയാളുകള്‍ക്കും ഉറക്കമില്ലാത്ത രാത്രി സമ്മാനിക്കുന്നു. അതിന്‍റെ കാഴ്ചക്കാരെ കുരയ്ക്കുന്ന പട്ടികള്‍ എന്ന് വിളിക്കുന്നു. മി. അന്ധകാര്‍ രാജ് ( പ്രകാശ് രാജിനെ ഉദ്ദേശിച്ച്) എനിക്ക് എങ്ങനെയാണ് ‘ഭാസ്കര്‍’ കിട്ടുക. അവളും അവനും എല്ലാം നിങ്ങള്‍ക്കാണ് എന്നെന്നും’, വിവേക് അഗ്നിഹോത്രി ട്വീറ്റില്‍ പറയുന്നു.

നേരത്തെ ഇതേ പ്രസംഗത്തില്‍ പഠാന്‍ സിനിമ ബഹിഷ്കരണവുമായി ബന്ധപ്പെട്ടും പ്രകാശ് രാജ് പ്രതികരിച്ചിരുന്നു. ‘അവർക്ക് പഠാൻ ബിഹിഷ്കരിക്കണമായിരുന്നു. 700 കോടി കളക്ഷൻ നേടിയ ചിത്രമാണ് പഠാൻ. പഠാൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവർക്ക് 30 കോടിയ്ക്ക് പോലും മോദിയുടെ ചിത്രം പ്രദർശിപ്പിക്കാനായില്ല. അവർ കുരയ്ക്കുക മാത്രമേയുള്ളൂ, കടിക്കില്ല’, എന്നാണ് പ്രകാശ് രാജ് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button