Latest NewsNewsTechnology

അദാനി ഗ്രൂപ്പിന് കീഴിലുള്ള നാല് കമ്പനികളുടെ റേറ്റിംഗ് കുറച്ചു, വിശദാംശങ്ങൾ അറിയാം

ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് ഇടിവ് നേരിട്ടിരുന്നു

രാജ്യത്തെ പ്രമുഖ വ്യവസായ കമ്പനിയായ അദാനി ഗ്രൂപ്പിന്റെ 4 കമ്പനികളുടെ റേറ്റിംഗ്സ് സ്റ്റേബിൾ കുറച്ചു. ഓഹരി വിലകളിലെ ഇടിവും വിപണി മൂല്യത്തിൽ ഉണ്ടായ തകർച്ചയുമാണ് റേറ്റിംഗ് താഴ്ത്താൻ കാരണമായത്. റിപ്പോർട്ടുകൾ പ്രകാരം, അദാനി ഗ്രീൻ എനർജി, അദാനി ഗ്രീൻ എനർജി റെസ്ട്രിക്റ്റഡ് ഗ്രൂപ്പ്, അദാനി ട്രാൻസ്മിഷൻ സ്റ്റെപ്പ് വൺ, അദാനി ഇലക്ട്രിസിറ്റി മുംബൈ എന്നീ കമ്പനികളുടെ റേറ്റിംഗാണ് കുറച്ചിരിക്കുന്നത്.

ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് ഇടിവ് നേരിട്ടിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ട് കനത്ത ആഘാതമാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ സൃഷ്ടിച്ചത്. അതേസമയം, എസ് ആൻഡ് പി, ബിഎസ്ഇ ഐപിഒ സൂചികകളിൽ നിന്ന് അദാനി വിൽമറിനെ ഒഴിവാക്കിയതായി ഏഷ്യൻ ഇൻഡക്സ് അറിയിച്ചിട്ടുണ്ട്. എസ് ആൻഡ് പി ഡൗ ജോൺസ്, ബിഎസ്ഇ എന്നിവയുടെ സംയുക്ത സംരംഭമാണ് ഏഷ്യൻ ഇൻഡക്സ്.

Also Read: പാകിസ്ഥാൻ കരസേനാ മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button