ഏവർക്കും ഇഷ്ടമുള്ള ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വിറ്റാമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാത്സ്യം, അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും അടങ്ങിയിട്ടുള്ള വെണ്ടയ്ക്ക നിത്യവും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
വെണ്ടയ്ക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും കാഴ്ച ശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. വിറ്റാമിന്‍ സി വെണ്ടയ്ക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെ നാരുകള്‍ ധാരാളം അടങ്ങിയ ഇവ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും വെണ്ടയ്ക്ക സഹായിക്കും.
read also: ടിവി ലൈവിനിടെ വിവാഹമോചനം പ്രഖ്യാപിച്ച് വാർത്താ അവതാരക: വൈറലായി വീഡിയോ
വെണ്ടയ്ക്കയിൽ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും നല്ലതാണ്. വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് ശരിയായ നടപടി.
Post Your Comments