അംബാസ: ത്രിപുര ഭരിച്ച മുൻകാല സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കമ്മ്യൂണിസ്‌റ്റും കോൺഗ്രസും ത്രിപുരയുടെ വികസനത്തിന് തടസമാണെന്നും ത്രിപുരയിൽ വികസനം കൊണ്ടുവന്നത് ബിജെപിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ത്രിപുരയെ ഭയത്തിൽ നിന്നും സംഘർഷങ്ങളിൽ നിന്നും മുക്തമാക്കിയത് ബിജെപിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പതിറ്റാണ്ടുകളായി കോൺഗ്രസിന്റെയും കമ്മ്യൂണിസ്‌റ്റുകാരുടെയും ഭരണം ത്രിപുരയുടെ വികസനത്തിന് തടസമായി നിന്നു. ബിജെപി സർക്കാരാണ് ത്രിപുരയിൽ വികസനം കൊണ്ടുവന്നത്. അക്രമം ഇനി ത്രിപുരയുടെ സ്വത്വമല്ല. ബിജെപി ഈ സംസ്ഥാനത്തെ ഭയത്തിൽ നിന്നും സംഘർഷങ്ങളിൽ നിന്നും മുക്തമാക്കി’ ധലായ് ജില്ലയിലെ അംബാസയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി വ്യക്തമാക്കി.
‘ഇവിടാരും ഒന്നും തന്നില്ല’: ജീവനക്കാരോട് തട്ടിക്കയറിയ ചിന്ത സി.പി.എമ്മിന് തലവേദനയാകുമ്പോൾ
ത്രിപുരയിലെ പോലീസ് സ്‌റ്റേഷനുകൾ നേരത്തെ സിപിഎം കേഡർ പിടിച്ചെടുത്തിരുന്നു എന്നും എന്നാൽ, ഇപ്പോൾ ബിജെപി ഭരണത്തിന് കീഴിൽ സംസ്ഥാനത്ത് നിയമവാഴ്‌ചയുണ്ടെന്നും മോദി പറഞ്ഞു. ഇപ്പോൾ, ത്രിപുരയിൽ സ്ത്രീ ശാക്തീകരണമുണ്ടെന്നും ജനങ്ങൾക്ക് ജീവിക്കാനുള്ള സൗകര്യമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments