ടെക് ലോകത്ത് തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടിയുടെ സേവനം പ്രയോജനപ്പെടുത്താൻ ഒരുങ്ങി ഒപ്പെറ ബ്രൗസർ. റിപ്പോർട്ടുകൾ പ്രകാരം, ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി ഒപ്പെറ ബ്രൗസറിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഒപ്പെറയുടെ മാതൃസ്ഥാപനമായ കുൻലുൻ ടെക് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്.
മൈക്രോസോഫ്റ്റിന് പിന്നാലെയാണ് ചാറ്റ്ജിപിടിയുടെ സേവനം പ്രയോജനപ്പെടുത്താൻ ഒപ്പെറ രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ, മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറിലും ചാറ്റ്ജിപിടി സേവനം പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: ഗോകുലം ഗോപാലന് ദേശീയ കലാസംസ്കൃതി ദ്രോണ അവാർഡ്
മറ്റു ബ്രൗസറുകളിൽ നിന്ന് വ്യത്യസ്ഥമായി ഒട്ടനവധി ഫീച്ചറുകളാണ് ഒപ്പെറ വാഗ്ദാനം ചെയ്യുന്നത്. പരസ്യങ്ങൾ തടയുന്നതിനുള്ള ആഡ് ബ്ലോക്കർ, ഇന്റഗ്രേറ്റഡ് മെസഞ്ചർ, വിപിഎൻ തുടങ്ങിയ സൗകര്യങ്ങൾ എന്നിവ ഒപ്പെറ ബ്രൗസറിൽ ലഭ്യമാണ്. അതേസമയം, ഒപ്പെറ ബ്രൗസറിന്റെ വിപണി വിഹിതം 2.4 ശതമാനം മാത്രമാണ്.
Post Your Comments