Latest NewsKeralaNews

കേരളത്തിൽ കൃത്യമായി ശമ്പളം കിട്ടുന്നത്‌ വൈലോപ്പിള്ളിയുടെ വാഴക്കുലയ്ക്ക് മാത്രമാണ്, പരിഹാസവുമായി സന്ദീപ് വാര്യർ

ശമ്പളം കൊടുത്തില്ലെങ്കിൽ അടുത്ത ആഴ്ച മുതൽ കെഎസ്‌ആർടിസി മണിച്ചിത്രത്താഴിട്ട് പൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്

ശമ്പളം കൊടുത്തില്ലെങ്കിൽ അടുത്ത ആഴ്ച മുതൽ കെഎസ്‌ആർടിസി അടച്ചു പൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ട സംഭവത്തിൽ സർക്കാരിനെ പരിഹസിച്ചു സന്ദീപ് വാര്യർ. ’81 ദിവസമായി സാക്ഷരതാ പ്രേരക്‌മാർ ശമ്പളം കിട്ടാതെ സമരത്തിലാണ്. അവർക്കിടയിലെ ഒരു മഹാസാധു ശമ്പളം കിട്ടാത്ത ദുഃഖത്തിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു . കേരളത്തിൽ കൃത്യമായി ശമ്പളം കിട്ടുന്നത്‌ വൈലോപ്പിള്ളിയുടെ വാഴക്കുലക്ക് മാത്രമാണ്’ സന്ദീപ് വാര്യർ പറഞ്ഞു.

read also:അവർക്ക് യാഗങ്ങൾക്ക് പശു ഇറച്ചി വേണമായിരുന്നു, അവർ അതിനെ കൊന്നു തിന്നു, പശു ഒരു രാഷ്ട്രീയ മൃഗം! അരുൺ കുമാർ

കുറിപ്പ്

രാജസ്ഥാനിലെ കോൺഗ്രസ്സ് മുഖ്യമന്ത്രി കഴിഞ്ഞ വർഷത്തെ ബജറ്റ് എടുത്ത് വീണ്ടും വായിച്ചു . എല്ലാ വർഷവും പുതിയ ബജറ്റ് അവതരിപ്പിക്കേണ്ട കാര്യം എന്തെന്ന് ധനകാര്യ മന്ത്രി കൂടിയായ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കരുതിക്കാണും . അതി കഠിനമായ ബദൽ സാമ്പത്തിക നയങ്ങൾ അവതരിപ്പിച്ച് കേരളത്തെപ്പോലെ പാപ്പരായ ഖജനാവാണ്‌ രാജസ്ഥാനിലുമുള്ളത് . കേന്ദ്രത്തിന്റെ റവന്യു ഡെഫിസിറ്റ് ഗ്രാന്റ് കേരളത്തോടൊപ്പം കാത്തിരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് രാജസ്ഥാൻ .

ശമ്പളം കൊടുത്തില്ലെങ്കിൽ അടുത്ത ആഴ്ച മുതൽ കെഎസ്‌ആർടിസി മണിച്ചിത്രത്താഴിട്ട് പൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട് . 81 ദിവസമായി സാക്ഷരതാ പ്രേരക്‌മാർ ശമ്പളം കിട്ടാതെ സമരത്തിലാണ് . അവർക്കിടയിലെ ഒരു മഹാസാധു ശമ്പളം കിട്ടാത്ത ദുഃഖത്തിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു . കേരളത്തിൽ കൃത്യമായി ശമ്പളം കിട്ടുന്നത്‌ വൈലോപ്പിള്ളിയുടെ വാഴക്കുലക്ക് മാത്രമാണ് .
രാഹുൽ ഗാന്ധിയും അദ്ദേഹത്തിന് കോറസ് പാടുന്ന ഇടത് ബുജികളും നടത്തുന്ന വായ്ത്താളം കേട്ട് ഭരിച്ചാൽ രാജസ്ഥാന്റെയും കേരളത്തിന്റെയും അവസ്ഥയാകും ഫലം . ജാഗ്രത …

shortlink

Related Articles

Post Your Comments

Related Articles


Back to top button