കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നടന്‍ സജി ജി നായര്‍. നടി ശാലു മേനോനുമായുള്ള ദാമ്പത്യം വേർപിരിഞ്ഞതോടെ ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അടുത്തിടെ ഇരുവരും പിരിഞ്ഞിരുന്നു. ഇതോടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്.
ഇപ്പോഴിതാ, തനിക്കും പലതും പറയാനുണ്ട് എന്നാല്‍ സമയം ആകുമ്പോള്‍ എല്ലാം പറയാം എന്ന് പറയുകയാണ് സജി. ഇപ്പോള്‍ അഭിനയത്തില്‍ ആണ് തന്റെ പൂര്‍ണ ശ്രദ്ധയെന്നും സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിൽ നടൻ പറഞ്ഞത്.
read also: തേങ്ങാവെള്ളത്തിന്റെ ആശ്ചര്യകരമായ ആരോഗ്യ ഗുണങ്ങൾ മനസിലാക്കാം
‘ഞാനും തിരിച്ചു പറയാന്‍ തുടങ്ങിയാല്‍ മറ്റുള്ളവരുമായി ഒരു വ്യത്യാസവും ഇല്ലാതെയാകും. കുറച്ചധികം പറയാനുണ്ട്, പറയാനുള്ള സമയമാകുമ്പോള്‍ എല്ലാം പറയും. ആവശ്യം കഴിയുമ്പോള്‍ വലിച്ചെറിയാനുള്ളത് അല്ലല്ലോ നമ്മുടെയൊക്കെ ജീവിതം. എന്നെ മുഴുവനായും നശിപ്പിച്ചു എന്ന് മാത്രമേ എനിക്കിപ്പോള്‍ പറയാനുള്ളു. എന്റെ ശ്രദ്ധ ഇപ്പോള്‍ അഭിനയത്തിലാണ്. മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാന്‍ സമയമില്ല’- സജി പറഞ്ഞു.
Post Your Comments