Latest NewsNewsInternationalGulfQatar

ഭൂചലനം: തുർക്കിയിലേക്കും സിറിയയിലേക്കും 108 ടൺ അടിയന്തര സഹായമെത്തിച്ച് ഖത്തർ

ദോഹ: തുർക്കിയിലെയും സിറിയയിലെയും ദുരിതബാധിതർക്കായി സഹായമെത്തിച്ച് ഖത്തർ. 108 ടൺ അടിയന്തര സഹായമാണ് ഖത്തർ ഇരു രാജ്യങ്ങൾക്കുമായി നൽകിയത്. ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റ് ആണ് റെഡ് ക്രസന്റിന്റെയും ഖത്തർ ചാരിറ്റിയുടെയും സഹകരണത്തോടെ അടിയന്തര സഹായങ്ങൾ എത്തിച്ചത്.

Read Also: തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ നൈസാമിന്റെ ഗോപുരങ്ങളും,ചിഹ്നങ്ങളും നശിപ്പിക്കുമെന്ന് ബിജെപി

ഖത്തരി അമീരി നാവിക സേനയുടെ 3 എയർ ബ്രിഡ്ജ് വിമാനങ്ങളാണ് സഹായം നൽകാനായി ഉപയോഗിച്ചത്. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദേശ പ്രകാരമാണ് നടപടി. ആഭ്യന്തര സുരക്ഷ സേനയായ ലഖ് വിയയുടെ ഖത്തർ ഇന്റർനാഷനൽ സേർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പും തുർക്കിയിലെ രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണെന്നും അധികൃതർ അറിയിച്ചു.

120 ഉദ്യോഗസ്ഥർ, 12 വാഹനങ്ങൾ, ഇന്റഗ്രേറ്റഡ് ഉപകരണങ്ങൾ, 3 ഫീൽഡ് ആശുപത്രികൾ, ഫസ്റ്റ് എയ്ഡ് മെഡിക്കൽ ടീം, ഹ്യൂമാനിറ്റേറിയൻ എയ്ഡ്, ശൈത്യകാല വസ്ത്രങ്ങൾ, കുടുംബങ്ങൾക്ക് താമസിക്കാനുള്ള ടെന്റുകൾ, മെഡിക്കൽ സഹായങ്ങൾ തുടങ്ങിയവയാണ് ഖത്തർ അയച്ച വിമാനങ്ങളിലുള്ളത്.

Read Also: ആരും ഞങ്ങളെ സഹായിച്ചില്ല, ഇനി വോട്ട് ചോദിച്ച് ഇങ്ങോട്ട് വരേണ്ട: പ്രസിഡന്റ് ഉര്‍ദുഗാനെതിരെ തുര്‍ക്കിയിലെ ജനങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button