KeralaLatest NewsNewsBusiness

വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും, മുന്നറിയിപ്പുമായി നോർക്ക റൂട്ട്സ്

നോർക്ക റൂട്ട്സിന്റെ വിവിധ പദ്ധതികളെയും പ്രവർത്തനങ്ങളെയും കുറിച്ച് അറിയാൻ നോർക്കയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്

വിവിധ പ്ലാറ്റ്ഫോമുകൾ മുഖാന്തരം വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി നോർക്ക റൂട്ട്സ്. നോർക്കയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കൂട്ടിച്ചേർക്കലുകൾ നടത്തി വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് നോർക്ക റൂട്ട്സ് നൽകിയിരിക്കുന്നത്. പ്രവാസി ക്ഷേമനിധിയിലും, നോർക്ക റൂട്ട്സിലും ഉള്ളവർക്ക് മാത്രമാണ് പ്രവാസി ലോൺ ലഭിക്കുകയുള്ളൂ എന്ന തരത്തിലുള്ള വ്യാജ പ്രചരണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നോർക്ക റൂട്ട്സ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

തെറ്റിദ്ധാരണ പരത്തുന്നതടക്കമുള്ള സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും, വ്യാജ വാഗ്ദാനങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും
പ്രവാസികളോടും പൊതുജനങ്ങളോടും നോർക്ക നിർദ്ദേശിച്ചിട്ടുണ്ട്. നോർക്കയുടെ പദ്ധതികൾ, പരിപാടികൾ എന്നിവയെ കുറിച്ചുള്ള അറിയിപ്പുകൾ നോർക്ക തന്നെയാണ് എല്ലാവരെയും അറിയിക്കുന്നത്. ഇത്തരം സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പ്രത്യേക സ്ഥാപനങ്ങളെയോ വ്യക്തികളെയോ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നോർക്ക റൂട്ട്സ് വ്യക്തമാക്കിയിട്ടുണ്ട്. നോർക്ക റൂട്ട്സിന്റെ വിവിധ പദ്ധതികളെയും പ്രവർത്തനങ്ങളെയും കുറിച്ച് അറിയാൻ നോർക്കയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

Also Read: എടത്വാ പാലത്തിന് താഴെ കാവാലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button