കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 400 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ പവന്റെ വില 41,920 രൂപയായി കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന്റെ വില 5240 രൂപയായാണ് കുറഞ്ഞത്.
അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 1,855 ഡോളറായി കുറഞ്ഞു. 0.27 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം, വരും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടാവുമെന്ന പ്രവചനങ്ങളുണ്ട്.
Read Also : മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ അടുക്കളയിലുള്ള ഈ വസ്തുക്കള്‍ ഇങ്ങനെ ഉപയോഗിക്കാം..
ഈ മാസത്തിന്റെ തുടക്കത്തില്‍ 42200 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 42,880 രൂപയായി വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. ഡോളര്‍ ഇന്‍ഡക്സിന്റെ ഉയര്‍ച്ചയും ബോണ്ട് വരുമാനം കൂടിയതുമാണ് സ്വര്‍ണവില വര്‍ദ്ധനക്കുള്ള കാരണം. പിന്നീട് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന് 18 കാരറ്റിന് 320 രൂപയുമാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4325 രൂപയിലും ഒരു പവന് 18 കാരറ്റിന് 34600 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്.
വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന് 18 കാരറ്റിന് 80 രൂപയുമാണ് വര്‍ദ്ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4365 രൂപയിലും ഒരു പവന് 18 കാരറ്റിന് 34920 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്.
ഇന്ന് വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 1 രൂപ കുറഞ്ഞ് 73 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.
Post Your Comments