KeralaLatest NewsNews

ബാങ്ക് അക്കൗണ്ടിലെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ മറക്കരുത്: മുന്നറിയിപ്പുമായി കേരളാ പോലീസ്

തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടിലെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ മറക്കരുതെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പർ മാറ്റുമ്പോഴോ, നമ്പർ ഉപയോഗിക്കാതിരിക്കുമ്പോഴോ പ്രസ്തുത വിവരം ബാങ്കുമായി ബന്ധപ്പെട്ട് അപ്‌ഡേറ്റ് ചെയ്യേണ്ടതാണെന്ന് പോലീസ് നിർദ്ദേശം നൽകി.

Read Also: കേരളത്തിൽ കൃത്യമായി ശമ്പളം കിട്ടുന്നത്‌ വൈലോപ്പിള്ളിയുടെ വാഴക്കുലയ്ക്ക് മാത്രമാണ്, പരിഹാസവുമായി സന്ദീപ് വാര്യർ

ബാങ്കിംഗ് ഇടപാടുകളെക്കുറിച്ചു ഉടൻ അലേർട് മെസ്സേജ് ലഭിക്കാൻ നിങ്ങളുടെ ഈ മെയിലും ഫോൺ നമ്പറും ബാങ്കിൽ രജിസ്റ്റർ ചെയ്യണം. ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ മാറ്റി പുതിയത് എടുക്കുമ്പോഴോ, പ്രസ്തുത നമ്പർ ദീർഘകാലം ഉപയോഗിക്കാതിരിക്കുമ്പോഴോ ശ്രദ്ധിക്കണം. ചിലപ്പോൾ നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടാൻ ഇത് കാരണമായേക്കാം. ഇക്കാര്യം ബാങ്കുമായി ബന്ധപ്പെട്ട് അപ്‌ഡേറ്റ് ചെയ്യേണ്ടതാണെന്നും പോലീസ് നിർദ്ദേശിച്ചു.

Read Also: സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള നടപടികൾ ശക്തമാക്കി ഖത്തർ: കരട് നിയമത്തിന് അംഗീകാരം നൽകി മന്ത്രിസഭ

shortlink

Related Articles

Post Your Comments

Related Articles


Back to top button