ന്യൂഡല്‍ഹി: ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യ എന്നും ദോസ്ത് ആണെന്നും ആവശ്യമുള്ളപ്പോള്‍ ഇന്ത്യയുടെ സഹായം എന്നും എപ്പോഴും ഉണ്ടാകുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ട് റെസ്‌ക്യൂ ടീമുകളും ഡോഗ് സ്‌ക്വാഡുകളും രണ്ട് മെഡിക്കല്‍ ടീമുകളും ഉള്‍പ്പെടെ നാല് ടീമുകളാണ് തുര്‍ക്കി ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുരളീധരന്‍ അറിയിച്ചു. തുര്‍ക്കിയില്‍ ഇതിനകം തന്നെ ഒരു ഫീല്‍ഡ് ആശുപത്രി ഇന്ത്യ തുറന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ ദോസ്തിന്റെ ഭാഗമായി ഗാസിയാബാദിലെ ഹിന്‍ഡണ്‍ എയര്‍ബേസിലാണ് മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്.
Read Also: പ്രഭാതസവാരിക്കിറങ്ങിയ അധ്യാപകന് കാറിടിച്ച് ദാരുണാന്ത്യം
‘എന്‍ഡിആര്‍എഫിന്റെ മൂന്നാമത്തെ ടീം ഡോഗ് സ്‌ക്വാഡ്, മരുന്നുകള്‍, പുതപ്പുകള്‍, ഫോര്‍ വീലറുകള്‍ എന്നിവയുള്‍പ്പെടെ തുര്‍ക്കിയിലേക്ക് പുറപ്പെടുന്നു. ദുഃഖകരമായ ഈ സമയത്ത് തുര്‍ക്കിയിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ഇന്ത്യ തയ്യാറാണ്. ലോകമെമ്പാടുമുള്ള ജനങ്ങളുടെ സഹായത്തിന് ഇന്ത്യ എല്ലായ്പ്പോഴും എത്തുന്നുണ്ട്, ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ സഹായം നല്‍കിയിട്ടുണ്ട്. തുര്‍ക്കിയിലെ ജനങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ തുടരുന്നത്. അവിടുത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും കൂടുതല്‍ സഹായം ആവശ്യമെങ്കില്‍ ആവശ്യമായത് ഇന്ത്യ ചെയ്യും’, വി മുരളീധരന്‍ അറിയിച്ചു.
Post Your Comments