പുരുഷന്മാരില്‍ ഏറ്റവും സാധാരണമായ ക്യാന്‍സറുകളില്‍ ഒന്നാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. പുരുഷന്മാരിലെ വാല്‍നട്ട് ആകൃതിയിലുള്ള ഗ്രന്ഥിയായ പ്രോസ്റ്റേറ്റിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുകയും ട്യൂമര്‍ എന്നും വിളിക്കപ്പെടുന്ന പിണ്ഡം രൂപപ്പെടുകയും ചെയ്യുമ്പോള്‍ ഇത് സംഭവിക്കുന്നു. മിക്ക കേസുകളിലും, പ്രോസ്റ്റേറ്റ് കാന്‍സര്‍ ശ്രദ്ധേയമായ ലക്ഷണങ്ങളൊന്നും ഉണ്ടാക്കുന്നില്ല.
മൂത്രാശയത്തിന് തൊട്ടുതാഴെ പെല്‍വിസില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ഇത് മൂത്രസഞ്ചിയില്‍ നിന്ന് മൂത്രം ശൂന്യമാക്കാന്‍ സഹായിക്കുന്ന ഒരു ട്യൂബാണ്. അതുകൊണ്ടാണ് ട്യൂമര്‍ വളരുമ്പോള്‍ അത് ട്യൂബില്‍ അമര്‍ത്തി മൂത്രാശയ ലക്ഷണങ്ങളിലേക്ക് നയിക്കുന്നത്.
പ്രോസ്റ്റേററ് ക്യാന്‍സറിന് ജീനുകള്‍ ഒരു കാരണമാണ്. പിന്നെ കൂടുതല്‍ മാംസാഹാരവും വ്യായാമക്കുറവുമെല്ലാം കാരണമായി പറയുന്നു. പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണാണ് ക്യാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്നത്.
പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉള്ളവര്‍ക്ക് മൂത്രാശയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. മൂത്രത്തിലോ ശുക്ലത്തിലോ രക്തം, മുതുകിലോ ഇടുപ്പിലോ തുടര്‍ച്ചയായ വേദന, വേദനാജനകമായ സ്ഖലനം എന്നിവ രോഗവുമായി ബന്ധപ്പെട്ട മറ്റ് ലക്ഷണങ്ങളാകാമെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) വ്യക്തമാക്കുന്നു. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടെന്ന് അര്‍ത്ഥമാക്കുന്നില്ല. മറ്റ് അവസ്ഥകള്‍ കാരണം ഇവ സംഭവിക്കാം. 50 വയസും അതിനുമുകളിലും പ്രായമുള്ളവര്‍ക്ക് ക്യാന്‍സറിനുള്ള സാധ്യത കൂടുതലാണെന്ന് മയോ ക്ലിനിക്ക് ചൂണ്ടിക്കാട്ടുന്നു.
പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍…
മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട്
മൂത്രമൊഴിക്കുമ്പോള്‍ വേദന
മൂത്രത്തിലോ ശുക്ലത്തിലോ രക്തം
പുറകിലോ ഇടുപ്പിലോ പെല്‍വിസിലോ വേദനവേദനാജനകമായ സ്ഖലനം
Post Your Comments