പുറത്ത് പോകുന്നതിന് മുമ്പ് കക്ഷത്തിലോ അല്ലെങ്കിൽ വസ്ത്രത്തിലോ അൽപം പെർഫ്യൂം അടിച്ചില്ലെങ്കിൽ ചിലർക്ക് പുറത്ത് പോകാൻ തന്നെ മടിയാണ്. എന്നാൽ, പെർഫ്യൂം ഉപയോഗിക്കുന്നത് നല്ലതോ ചീത്തയോ എന്നൊന്നും ആരും ചിന്തിക്കാറില്ല. ശരീരദുർഗന്ധം ഒരു പരിധി വരെ അകറ്റാൻ പെർഫ്യൂമുകൾ സഹായിക്കുന്നുണ്ട്.
Read Also : യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു : മധ്യവയസ്കൻ അറസ്റ്റിൽ
ചില പെർഫ്യൂമുകൾ ചിലരുടെ ശരീരത്തിന് യോജിച്ചതായിരിക്കില്ല. അത് അറിയാൻ ഒരു വഴിയുണ്ട്. പെർഫ്യൂമുകൾ ഉപയോഗിക്കുന്നതിന് മുമ്പ് കൈമുട്ടിന് താഴെ പുരട്ടി പരിശോധിക്കുക. ശരീരത്തിന് യോജിക്കാത്തതാണെങ്കിൽ ചൊറിച്ചിലും, ചുവപ്പുനിറവും പൊള്ളലും ഉണ്ടാകാം.
ഇങ്ങനെ എന്തെങ്കിലും കണ്ടാൽ പെർഫ്യൂം മാറ്റി ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ചില പെർഫ്യൂമുകൾ ശരീരത്ത് പ്രത്യേകിച്ചും ചർമത്തിന് അസ്വാസ്ഥ്യമുണ്ടാക്കാം. പെർഫ്യൂമിലെ ചില ഘടകങ്ങൾ ചില ത്വക്ക് രോഗങ്ങൾ ഉണ്ടാക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.
Post Your Comments