ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ കിടിലൻ രൂപമാറ്റവുമായി മൈക്രോസോഫ്റ്റ് എത്തുന്നു. സേർച്ച് എൻജിൻ ബിംഗ്, എഡ്ജ് ബ്രൗസർ എന്നിവയ്ക്കായി ചാറ്റ്ജിപിടിയുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയാണ് ചാറ്റ്ജിപിടി പ്രവർത്തിക്കുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസ് സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിലൂടെ മൈക്രോസോഫ്റ്റിൽ പുതിയ നവീകരണ പ്രവർത്തനങ്ങൾക്കാണ് കമ്പനി തുടക്കമിടുന്നത്.
ഗൂഗിൾ സേർച്ച് എഞ്ചിനെ വെല്ലുന്ന മാറ്റങ്ങളുമായി മൈക്രോസോഫ്റ്റ് ബിംഗ് എത്തുമെന്ന സൂചനയുണ്ട്. നിലവിൽ, സേർച്ചിങ്ങിൽ രണ്ടാം സ്ഥാനമാണ് മൈക്രോസോഫ്റ്റ് ബിംഗിന് ഉള്ളത്. ചാറ്റ്ജിപിടിയിൽ ഇതിനോടകം തന്നെ മൈക്രോസോഫ്റ്റ് കോടികളുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. 2019- ൽ 100 കോടി ഡോളറിന്റെ നിക്ഷേപമാണ് നടത്തിയത്. കൂടാതെ, വരും വർഷങ്ങളിൽ 1,000 കോടി ഡോളർ നിക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: യുവതി വീടിനടുത്തുള്ള കശുമാവിൽ തൂങ്ങിമരിച്ച നിലയിൽ : ദുരൂഹത
Post Your Comments