കൊല്ലം: കാപ്പാ നിയന്ത്രണം ലംഘിച്ച യുവാവിനെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി. ശക്തികുളങ്ങര പെരുങ്ങയിൽ ഹൗസിൽ ശ്യാമി(22) നെയാണ് തടവിലാക്കിയത്. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായി മാറിയ യുവാവിനെതിരെ കാപ്പാ നിയമപ്രകാരം ആറ് മാസക്കാലത്തേക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ലംഘിച്ചതിനാണ് ഇയാളെ തടങ്കലിലാക്കിയത്.
Read Also : വാലന്റൈൻസ് ദിനത്തിൽ സൗജന്യ ടിക്കറ്റ് വാഗ്ദാനവുമായി ഫ്ലിപ്കാർട്ട്, കൂടുതൽ വിവരങ്ങൾ അറിയാം
കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ മെറിൻ ജോസഫ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡിഐജി നിശാന്തിനി കഴിഞ്ഞ സെപ്റ്റംബർ ഒന്നു മുതൽ ആറ് മാസക്കാലത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവായിരുന്നു. ഈ ഉത്തരവ് നിലനിൽക്കെ ഇയാൾ ജില്ലയിൽ പ്രവേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാപ്പാ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയത്.
ഇയാളെ ശക്തികുളങ്ങര പൊലീസ് ഇൻസ്പെക്ടർ ബിനു വർഗീസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ്പാ നിയമപ്രകാരമുള്ള നടപടികൾ ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
Post Your Comments