Latest NewsNewsBusiness

ഇന്ത്യയിലേക്ക് എത്തുന്ന വിദേശയാത്രക്കാർക്കും ഇനി യുപിഐ സേവനങ്ങൾ ഉപയോഗിക്കാം, പുതിയ പ്രഖ്യാപനവുമായി ആർബിഐ

വിദേശയാത്രക്കാർക്ക് യുപിഐ മുഖാന്തരം മർച്ചന്റ് പേയ്മെന്റുകളാണ് നടത്താൻ സാധിക്കുക

ഇന്ത്യയിലേക്ക് എത്തുന്ന വിദേശയാത്രക്കാർക്ക് വ്യാപാര സേവനങ്ങൾക്ക് പണം നൽകാൻ യുപിഐ സംവിധാനം ഉപയോഗിക്കാൻ അനുവദിക്കുമെന്ന് ആർബിഐ. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ ജി20 രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്കാണ് ഈ സംവിധാനം പ്രയോജനപ്പെടുത്താൻ സാധിക്കുക. തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഉടൻ തന്നെ ഈ സംവിധാനം ഒരുക്കുമെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച സമാപിച്ച മോണിറ്ററി പോളിസി കമ്മിറ്റി യോഗ പ്രഖ്യാപനത്തിനിടെ ആർബിഐ ഗവർണറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിദേശയാത്രക്കാർക്ക് യുപിഐ മുഖാന്തരം മർച്ചന്റ് പേയ്മെന്റുകളാണ് നടത്താൻ സാധിക്കുക. പരീക്ഷണഘട്ടം വിജയകരമായി പൂർത്തിയാക്കിയാൽ മുഴുവൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും യുപിഐ സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇതിനുപുറമേ, ബാങ്ക് നോട്ടുകളുടെ സമ്മർദ്ദം ലഘൂകരിക്കാൻ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കാനും ആർബിഐ ലക്ഷ്യമിടുന്നുണ്ട്.

Also Read: നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി ബൈ​ക്കി​ൽ ത​ട്ടി ബൈ​ക്ക് യാ​ത്രക്കാരൻ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button