Latest NewsNewsBusiness

മൂന്നാം പാദഫലങ്ങളിൽ മികച്ച പ്രകടനവുമായി വണ്ടർല ഹോളിഡേയ്സ്, വരുമാനത്തിൽ വർദ്ധനവ്

കോവിഡ് മഹാമാരി അകന്നതോടെ വിനോദ സഞ്ചാരികളുടെ എണ്ണത്തിലും, വിദ്യാർത്ഥികളുടെ എണ്ണത്തിലും വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്

നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ മികച്ച നേട്ടം കൊയ്ത് വണ്ടർല ഹോളിഡേയ്സ് ലിമിറ്റഡ്. കണക്കുകൾ പ്രകാരം, മൂന്നാം പാദത്തിൽ മൊത്ത വരുമാനം 117.8 കോടി രൂപയായാണ് ഉയർന്നത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 62 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, നടപ്പു സാമ്പത്തിക വർഷത്തിലെ 9 മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 339.8 കോടി രൂപയാണ് മൊത്ത വരുമാനം. നികുതിക്ക് ശേഷമുള്ള ലാഭം 38.9 കോടി രൂപയാണ്.

കോവിഡ് മഹാമാരി അകന്നതോടെ വിനോദ സഞ്ചാരികളുടെ എണ്ണത്തിലും, വിദ്യാർത്ഥികളുടെ എണ്ണത്തിലും വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇക്കാലയളവിൽ ബെംഗളൂരുവിലെ പാർക്കിൽ 3.21 ലക്ഷം ആളുകളും, കൊച്ചിയിലെ പാർക്കിൽ 3.16 ലക്ഷം ആളുകളും, ഹൈദരാബാദിലെ പാർക്കിൽ 2.82 ലക്ഷം ആളുകളുമാണ്. എത്തിയത്. കോവിഡിന് മുൻപുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ വണ്ടർലയിൽ എത്തിയ ആളുകളുടെ എണ്ണത്തിൽ 28 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

Also Read: പ്രണയ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് നൽകാം ഈ സമ്മാനങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button