Latest NewsNewsBusiness

നേട്ടത്തിലേറി ഓഹരി വിപണി, സെൻസെക്സും നിഫ്റ്റിയും കുതിച്ചുയർന്നു

നിഫ്റ്റി 0.63 ശതമാനം ഉയർന്ന് 17,872- ലാണ് വ്യാപാരം അവസാനിപ്പിച്ചത്

റിസർവ് ബാങ്ക് പലിശ നിരക്ക് വർദ്ധിപ്പിച്ചതോടെ ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നു. ഇന്ത്യൻ ഓഹരികൾ ഇന്ന് ഉയർന്ന നിരക്കിലാണ് വ്യാപാരം നടത്തിയത്. ബിഎസ്ഇ സെൻസെക്സ് 378 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,664- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 0.63 ശതമാനം ഉയർന്ന് 17,872- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, അൾട്രാടെക് സിമന്റ്, ഇൻഫോസിസ്, ഹിൻഡാൽകോ, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസെർവ്, ദിവിസ് ലാബ്സ്, സിപ്ല, അപ്പോളോ ഹോസ്പിറ്റൽസ്, ടിസിഎസ്, എച്ച്സിഎൽ ടെക്, വിപ്രോ, ഗ്രാസിം തുടങ്ങിയവയുടെ ഓഹരികൾ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി. അതേസമയം, എൽ ആൻഡ് ടി, ഹീറോ മോട്ടോകോർപ്പ്, ഐഷർ മോട്ടോഴ്‌സ്, എയർടെൽ, ആക്‌സിസ് ബാങ്ക്, എച്ച്‌യുഎൽ എന്നിവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.

Also Read: പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ : ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button