ന്യൂഡല്‍ഹി: റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് വീണ്ടും ഉയര്‍ത്തി. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 6.5 ശതമാനമാക്കി. ഗവര്‍ണര്‍ ശക്തികാന്ത ദാസ് ധന നയ സമിതിയുടെ തീരുമാനം പ്രഖ്യാപിച്ചു, ഈ വര്‍ഷത്തെ ആദ്യത്തെ ധനനയ പ്രസ്താവനയായിരുന്നു ഇത്. 2022 ഡിസംബറില്‍ റിപ്പോ നിരക്ക് 0.35 ശതമാനം ഉയര്‍ത്തിയിരുന്നു. റിവേഴ്സ് റിപ്പോ നിരക്കില്‍ മാറ്റമില്ല. 3.35 ശതമാനത്തില്‍ തുടരും.
Read also: ‘ചിന്തക്കെതിരെ നടക്കുന്നത് കൊല്ലാക്കൊല, സ്ത്രീയായത് കൊണ്ട് വേട്ടയാടൽ’ പി കെ ശ്രീമതി
ധന നയ സമിതിയിലെ 6 അംഗങ്ങളില്‍ 4 അംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ ആണ് നിരക്ക് വര്‍ദ്ധനയെന്ന തീരുമാനം കൈകൊണ്ടത്. 2023-24 ലെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച പ്രതീക്ഷിക്കുന്നത് 6.4 ശതമാനമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും 6.75 ശതമാനമായും പരിഷ്‌കരിക്കും.
വളര്‍ച്ചയെ പിന്തുണയ്ക്കുമ്പോള്‍ തന്നെ പണപ്പെരുപ്പം കുറയുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ശ്രദ്ധ നല്‍കുമെന്ന് ധന നയ സമിതി വ്യക്തമാക്കി. ആഗോള സാമ്പത്തിക സ്ഥിതി കുറച്ച് മാസങ്ങള്‍ക്ക് മുമ്പുള്ളതുപോലെ ഭയാനകമല്ല എന്ന ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. 2023-24ല്‍ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 7 ശതമാനം ആയിരിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.
Post Your Comments