
വള്ളിക്കുന്നം: ആലപ്പുഴ വള്ളികുന്നത്ത് വീട്ടമ്മയെ പീഡിപ്പിച്ച പൂജാരി പിടിയില്‍. വൈക്കം ടിവി പുരം സ്വദേശി സനുവിനെയാണ് പിടികൂടിയത്. വള്ളികുന്നം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാവേലിക്കര തഴക്കരയിലെ ക്ഷേത്രത്തിൽ പൂജാരിയാണ് സനു.
കട്ടച്ചിറ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ഇയാള്‍ക്കെതിരെ വേറെയും പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
ക്ഷേത്രങ്ങളിലെത്തുന്ന വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ച് വീടുകളില്‍ എത്തി ഇവരെ വശത്താക്കുന്നതായിരുന്നു ഇയാളുടെ രീതി. സമാനമായ കേസുകള്‍ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെയുണ്ട്.
Post Your Comments