ഉപഭോക്താക്കൾക്ക് സന്തോഷം നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് ബജാജ് അലയൻസ്. ഇത്തവണ ജനറൽ ഇൻഷുറൻസ്, മോഡുലാർ ഹെൽത്ത് ഇൻഷുറൻസ് എന്നിവയുടെ ഉൽപ്പന്നമായ ‘മൈ ഹെൽത്ത് കെയർ’ പ്ലാനിനാണ് രൂപം നൽകിയിരിക്കുന്നത്. രാജ്യത്തെ പ്രമുഖ സ്വകാര്യ ജനറൽ ഇൻഷുറൻസ് ദാതാക്കളാണ് ബജാജ് അലയൻസ്.
കസ്റ്റമൈസ് ചെയ്യാവുന്ന പാക്കേജുകളാണ് ഈ പ്ലാനിന്റെ പ്രധാന പ്രത്യേകത. ഇത്തരത്തിലുള്ള വിവിധ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന ഒരു അംബ്രല പ്രോഡക്റ്റ് എന്ന നിലയിലാണ് മൈ ഹെൽത്ത് കെയർ പ്ലാനിന് രൂപം നൽകിയിരിക്കുന്നത്. ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കനുസൃതമായി പരിരക്ഷകൾ തിരഞ്ഞെടുക്കാൻ സാധിക്കും. പ്ലാനുകൾ സെലക്ട് ചെയ്യാനുള്ള ഫ്ലക്സിബിലിറ്റി, പോളിസിയുടെ പ്രീമിയം നിർണയിക്കാവുന്ന തരത്തിൽ സ്വന്തം ഹെൽത്ത് കെയർ പ്ലാൻ രൂപകൽപ്പന ചെയ്യാനുള്ള സ്വാതന്ത്ര്യം എന്നിവയാണ് ഉപഭോക്താക്കൾക്ക് ഇതിലൂടെ ലഭിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
Also Read: കാറുകൾ കൂട്ടിയിടിച്ച് അപകടം : ഒരു കാർ പൂർണമായി കത്തിനശിച്ചു
Post Your Comments