
ന്യൂഡല്‍ഹി: പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ ഉത്തരവ്. സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശു എന്നതാണ് വിചിത്ര ഉത്തരവിന്റെ കാരണം.
ഇത്തരമൊരു നീക്കത്തിന്റെ ലക്ഷ്യം ജനങ്ങൾക്കിടയിൽ മൃഗങ്ങളോടുള്ള സ്‌നേഹം വളർത്തുക എന്നതാണ്. പൊതുജനം പശുവിന്റെ ഗുണങ്ങൾ അറിയുന്നത് പ്രോത്സാഹിപ്പിക്കണം. പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനത്തിൽ ജനങ്ങൾ പതിയെ നമ്മുടെ സംസ്‌കാരത്തിൽ നിന്ന് അകലുകയാണ്. യോഗാ ഡേ ആചരിക്കുന്നത് പോലെ ‘കൗ ഹഗ് ഡേ’യും ആചരിക്കാൻ ആഹ്വാനം ചെയ്യുകയാണ് മൃഗ സംരക്ഷണ വകുപ്പ്’- അനിമൽ വെൽഫെയർ ബോർഡ് ലീഗൽ അഡൈ്വസർ ബിക്രം ചന്ദ്രവർഷി പറഞ്ഞു.
ഇന്ത്യൻ സംസ്‌കാരത്തിന്റെ നെട്ടെല്ലാണ് പശുവെന്നും അമ്മയെ പോലെ നമ്മെ പരിപാലിക്കുന്നതിനാൽ പശുവിനെ ‘കാമധേനു’, ‘ഗോമാത’ എന്നിങ്ങനെയാണ് വിളിക്കുന്നതെന്നും മൃഗ സംരക്ഷണ വകുപ്പ് വ്യക്തമാക്കി.
Post Your Comments