ഓഹരി വിപണിയിൽ ഇന്ന് ആഭ്യന്തര സൂചികകൾ നിറം മങ്ങിയതോടെ വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 221 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,286.5- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 43.10 പോയിന്റ് ഇടിഞ്ഞ് 17,721- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൂടാതെ, ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.02 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.17 ശതമാനവും ഇടിഞ്ഞിട്ടുണ്ട്. ഇന്ന് വിപണിയിൽ 1,573 കമ്പനികളുടെ ഓഹരികൾ നേട്ടമുണ്ടാക്കിയും, 1,916 കമ്പനികളുടെ ഓഹരികൾ ഇടിഞ്ഞും, 133 കമ്പനികളുടെ ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.
ഇന്ന് വിപണിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിച്ചത് അദാനി ഗ്രൂപ്പിന്റെ ഓഹരികളാണ്. 15 ശതമാനത്തോളം നേട്ടമുണ്ടാക്കാൻ അദാനി എന്റർപ്രൈസസിന് സാധിച്ചിട്ടുണ്ട്. ഗ്ലാൻഡ് ഫാർമ, വരുൺ ബിവ്റേജസ്, സൊമാറ്റോ, പേടിഎം തുടങ്ങിയ കമ്പനികൾ ഇന്ന് നേട്ടം കൈവരിച്ചിട്ടുണ്ട്. അതേസമയം, ടാറ്റ സ്റ്റീൽ, അദാനി ഗ്രീൻ എനർജി, ഹിൻഡാൽകോ തുടങ്ങിയവയുടെ ഓഹരികൾ നേരിയ തോതിൽ നിറം മങ്ങി.
Also Read: കെടി ജയകൃഷ്ണൻ വധക്കേസിൽ സിബിഐ അന്വേഷണം വേണം, യഥാർത്ഥ പ്രതികൾ സമൂഹത്തിൽ വിഹരിക്കുന്നെന്ന് ബിജെപി
Post Your Comments