Latest NewsNewsBusiness

മൂന്നാം പാദഫലങ്ങൾ പ്രതികൂലം, ടാറ്റാ സ്റ്റീലിന് കോടികളുടെ നഷ്ടം

കമ്പനിയുടെ ഇന്ത്യയിലെ ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കാൻ മൂന്നാം പാദത്തിൽ 3,652 കോടി രൂപയുടെ മൂലധന നിക്ഷേപം ടാറ്റ നടത്തിയിരുന്നു

മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ കനത്ത നഷ്ടം നേരിട്ട് ടാറ്റാ സ്റ്റീൽ. കണക്കുകൾ പ്രകാരം, ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 2,223.84 കോടി രൂപയുടെ അറ്റനഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവിൽ കമ്പനി കൂടുതൽ ലാഭം നേടുമെന്ന പ്രവചനങ്ങൾ ഉണ്ടായിരുന്നെങ്കിലും കണക്കുകൾ വിപരീതമാണ്. മുൻ വർഷം ഇതേ കാലയളവിൽ 9,572.67 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. കൂടാതെ, ഇത്തവണ വരുമാനത്തിലും നേരിയ ഇടിവ് ഉണ്ടായിട്ടുണ്ട്. വരുമാനം 6.2 ശതമാനം ഇടിഞ്ഞ് 56,756.61 കോടി രൂപയിലെത്തി. ചെലവ് 8,506 കോടി ഉയർന്ന് 57,172.2 കോടി രൂപയായിട്ടുണ്ട്.

യൂറോപ്യൻ വിപണിയിലെ ഉയർന്ന ചെലവ്, വിൽപ്പനയിലെ ഇടിവ്, സാമ്പത്തിക മാന്ദ്യഭീതി എന്നിവയാണ് മൂന്നാം പാദത്തിൽ ടാറ്റാ സ്റ്റീലിനെ തളർത്തിയത്. അതേസമയം, കമ്പനിയുടെ ഇന്ത്യയിലെ ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കാൻ മൂന്നാം പാദത്തിൽ 3,652 കോടി രൂപയുടെ മൂലധന നിക്ഷേപം ടാറ്റ നടത്തിയിരുന്നു. നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ 59,512.42 കോടി രൂപയുടെ വരുമാനവും, 1,514.42 കോടി രൂപയുടെ അറ്റാദായവുമാണ് ടാറ്റാ സ്റ്റീൽ നേടിയത്.

Also Read: യോ​ഗയ്ക്ക് ശേഷം വെള്ളം കുടിക്കരുതെന്ന് പറയുന്നതിന് പിന്നിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button