രാജ്യത്തെ രണ്ട് പൊതുമേഖലാ ബാങ്കുകളിൽ നിന്നായി കോടികൾ വായ്പ എടുക്കാൻ ഒരുങ്ങുകയാണ് പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നീ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ഒരു വർഷത്തേക്ക് 18,000 കോടി രൂപ വായ്പയെടുക്കാനാണ് നീക്കം. 2022 ജനുവരിയിൽ എയർ ഇന്ത്യയെ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിനു ശേഷം കമ്പനിക്ക് ലഭിച്ച വായ്പാ സൗകര്യത്തിന്റെ തുടർച്ചയായാണ് പുതിയ വായ്പ.
2022 ജനുവരിയിൽ എസ്ബിഐയിൽ നിന്ന് 10,000 കോടി രൂപയും ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് 5,000 കോടി രൂപയും വായ്പ എടുത്തിരുന്നു. അക്കാലയളവിൽ 4.25 ശതമാനമായിരുന്നു പലിശ നിരക്ക്. എന്നാൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബെഞ്ച് മാർക്ക് നിരക്കുകൾ 225 ബേസിസ് പോയിന്റ് വരെ വർദ്ധിപ്പിച്ചിരുന്നു. ഇതോടെ, ഇത്തവണ 6.50 ശതമാനം പലിശ നിരക്കിലാണ് വായ്പ ലഭ്യമാകുക. അതേസമയം, എയർ ഇന്ത്യയ്ക്ക് വായ്പ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ എസ്ബിഐയും, ബാങ്ക് ഓഫ് ബറോഡയും നടത്തിയിട്ടില്ല.
Also Read: തൊഴിൽ തേടി വിദേശത്തുപോകുന്ന സാഹചര്യം ഇല്ലാതാകും: മന്ത്രി വി. ശിവൻകുട്ടി
Post Your Comments