
എറണാകുളം: ഓട്ടത്തിനിടയിൽ ബസിന്റെ ഡോർ തുറന്ന് റോഡിലേക്ക് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. ഉളിയന്നൂർ സ്വദേശിയും ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമായ വിഷ്ണുവിനാണ് പരിക്കേറ്റത്.
Read Also : വാട്ടര്‍ അതോറിറ്റിയുടെ പുതുക്കിയ താരിഫ് നിരക്കുകള്‍ നിലവില്‍വന്നു, ജനങ്ങള്‍ക്ക് ഇരുട്ടടിയായി പുതിയ നിരക്ക്
ദേശീയപാതയിൽ ആലുവ കമ്പനിപടിക്കടുത്ത് വച്ച് രാവിലെ 9.00 മണിക്കാണ് സംഭവം. കമ്പനിപ്പടി ബസ് സ്റ്റോപ്പിൽ നിന്ന് തൃപ്പൂണിത്തുറ ബസിൽ കയറി ബസ് 200 മീറ്റർ പിന്നിടുമ്പോഴാണ് അപകടം നടന്നത്. തുറന്ന് പോയ ഡോറിലൂടെ ബസിന്റെ ചവിട്ട്പടിയിൽ നിന്ന വിദ്യാർത്ഥി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
Read Also : വിദേശത്ത് നിന്നും എളുപ്പത്തിൽ യുപിഐ ഇടപാട് നടത്താൻ അവസരം, പുതിയ സേവനവുമായി ഫോൺപേ
ചവിട്ട് പടിയിൽ നിന്ന മറ്റുള്ളവർക്ക് കമ്പിയിൽ പിടി കിട്ടിയതിനാൽ വീഴാതെ രക്ഷപ്പെട്ടു. തെറിച്ച് വീണ വിദ്യാർത്ഥിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ബോധം വരാത്തതിനെ തുടർന്ന്, വിദ്യാർത്ഥിയെ അതിതീവ്രവിഭാഗത്തിലേക്ക് മാറ്റി.
Post Your Comments