സുവർണ ജൂബിലി വർഷത്തിൽ പുതിയ വികസന പദ്ധതികൾക്ക് തുടക്കമിട്ട് മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ. ഇറച്ചി കയറ്റുമതി ഉൾപ്പെടെയുളള വികസന പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. കൂടാതെ, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ, കോഴിയിറച്ചി സംസ്കരണ ഫാക്ടറി തുടങ്ങിയ പദ്ധതികളും നടപ്പാക്കുന്നതാണ്. ഇതിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ ഏരൂരിൽ 15 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പ്ലാന്റ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ഈ വർഷം മുതൽ പോത്തിറച്ചി കയറ്റുമതി ചെയ്യാനാണ് നീക്കം. ഇതിനോടൊപ്പം തന്നെ ഇറച്ചി ഉപയോഗിച്ച് തയ്യാറാക്കുന്ന സോസേജ്, കബാബ്, നഗട്ട്സ് തുടങ്ങി 21 ഉൽപ്പന്നങ്ങൾ വിപണിയിൽ പുറത്തിറക്കുന്നതാണ്. ഈ പദ്ധതികൾക്ക് പുറമേ, കേരളത്തിലുടനീളം വിവിധ സ്ഥലങ്ങളിൽ ഫാക്ടറികളും മറ്റും സ്ഥാപിക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്.
ചാലക്കുടിയിൽ 16 ഏക്കറിൽ 10,000 കാള, പോത്ത് കിടാരികളെ വളർത്താൻ 23 കോടി രൂപയുടെ പദ്ധതിയും, മൃഗാവശിഷ്ടങ്ങൾ ഉപയോഗിച്ച് പക്ഷിത്തീറ്റ ഉൽപ്പാദനത്തിന് 25 കോടി രൂപ ചെലവിൽ കൊല്ലത്തും കാസർഗോഡും ഫാക്ടറികളും സ്ഥാപിക്കുന്നതാണ്. കൂടാതെ, കണ്ണൂരിൽ കോൾഡ് സ്റ്റോറേജും ഫുഡ് ഹബും സ്ഥാപിക്കാൻ 3 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.
Post Your Comments