
ഭാവി സുരക്ഷിതമാക്കാൻ ഒട്ടനവധി നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് അവതരിപ്പിക്കുന്നത്. സർക്കാറിന്റെ പിന്തുണ ഉള്ളതിനാൽ പോസ്റ്റ് ഓഫീസ് സ്കീമുകൾ വിശ്വസനീയമാണ്. ഒട്ടും റിസ്കില്ലാതെ പണം സുരക്ഷിതമായി നിക്ഷേപിക്കാനും, പ്രതിമാസം ഉയർന്ന നിരക്കിൽ വരുമാനം നേടാനും ഒട്ടനവധി സ്കീമുകൾ ഉണ്ട്. അത്തരത്തിലൊരു സ്കീമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അക്കൗണ്ട് (എംഐഎസ്). ഈ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അക്കൗണ്ടിന്റെ കാലാവധി 5 വർഷമാണ്. നിക്ഷേപകർക്ക് 7.1 ശതമാനം പലിശ നിരക്കാണ് ലഭിക്കുക. കാലാവധി പൂർത്തിയാക്കുമ്പോൾ നിക്ഷേപിച്ച തുക പിൻവലിക്കുകയോ, വീണ്ടും നിക്ഷേപിക്കുകയോ ചെയ്യാവുന്നതാണ്. കഴിഞ്ഞ ബജറ്റിൽ ഈ സ്കീമിലെ പരമാവധി നിക്ഷേപ പരിധി ഒരു അക്കൗണ്ടിന് 4.5 ലക്ഷം രൂപയിൽ നിന്ന് 9 ലക്ഷം രൂപയായും, ജോയിന്റ് അക്കൗണ്ടിന് 15 ലക്ഷം രൂപയായും വർദ്ധിപ്പിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.
Also Read: മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം : തൊഴിലാളി മരിച്ചു
18 വയസ് പൂർത്തിയായ ഏതൊരു വ്യക്തിക്കും ഈ സ്ക്രീനിന്റെ ഭാഗമാകാൻ സാധിക്കും. സ്ഥിര വരുമാന പദ്ധതി എന്ന നിലയിൽ മികച്ച ഓപ്ഷനാണ് ഈ സ്കീം. കൂടാതെ, നിക്ഷേപിച്ച പണം മാർക്കറ്റ് റിസ്ക്കുകൾക്ക് വിധേയമല്ലാത്തതിനാൽ, കൂടുതൽ സുരക്ഷിതമാണ്.
Post Your Comments