Latest NewsNewsInternational

‘വ്യാജ ആരോപണങ്ങളില്‍’ കുരുങ്ങിയ പുരുഷന്മാര്‍ക്ക് 100 ദശലക്ഷം ഡോളര്‍ സഹായധനം പ്രഖ്യാപിച്ച് കുപ്രസിദ്ധ വ്‌ളോഗര്‍

വ്യാജ ആരോപണങ്ങൾ പെടുന്ന പുരുഷന്മാരെ സംരക്ഷിക്കാൻ 100 മില്യൺ ഡോളർ സംഭാവന ചെയ്യുമെന്ന് ബലാത്സംഗ കേസിലെ പ്രതി

സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ക്കും വിവാദ പ്രസ്താവനകള്‍ക്കും കുപ്രസിദ്ധിയാര്‍ജിച്ച സോഷ്യല്‍ മീഡിയയിലെ വിവാദ താരം ആന്‍ഡ്രൂ ടേറ്റിന്റെ പുതിയ ചാരിറ്റിയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ ചര്‍ച്ചയാകുന്നു. മനുഷ്യക്കടത്ത്, ബലാത്സംഗം മുതലായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിച്ചുവരുന്ന ടാറ്റിന്റെ ട്വിറ്റര് അക്കൗണ്ടിൽ നിന്നും പുറത്തുവന്ന പുതിയ ട്വീറ്റ് ആണ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്.

മനുഷ്യക്കടത്ത്, ബലാത്സംഗം, സ്ത്രീകളെ ചൂഷണം ചെയ്യുക തുടങ്ങുന്നതിനായി ഒരു സംഘടിത ക്രൈം ഗ്രൂപ്പ് രൂപീകരിച്ചു എന്നീ കുറ്റങ്ങൾ ആരോപിച്ച് കഴിഞ്ഞ വർഷം ഡിസംബറിൽ മിസ്റ്റർ ടേറ്റിനെയും സഹോദരനെയും രണ്ട് റൊമാനിയൻ പൗരന്മാരെയും അറസ്റ്റ് ചെയ്തിരുന്നു. മുൻ കിക്ക്‌ബോക്‌സറും മറ്റുള്ളവരും ആരോപണങ്ങൾ നിഷേധിച്ചു. തങ്ങൾ നിരപരാധികളാണെന്ന് തുടക്കം മുതൽ ഇവർ വാദിച്ചു.

വ്യാജ ആരോപണങ്ങളില്‍ കുടുങ്ങിയ പുരുഷന്മാര്‍ക്കായി താനൊരു ചാരിറ്റി ഉണ്ടാക്കുമെന്ന് ജയിലില്‍ വെച്ച് തീരുമാനിച്ചെന്നാണ് ടേറ്റിന്റെ ട്വീറ്റ് വ്യക്തമാക്കുന്നത്. ടേറ്റിന്റെ ടീമില്‍പ്പെട്ട ആരെങ്കിലുമാകാം ട്വീറ്റ് അപ്ലോഡ് ചെയ്തതെന്നാണ് സൂചന. എന്നാല്‍ ടേറ്റിന് ജയിലില്‍ ഇന്റര്‍നെറ്റ് സേവനം ചെറിയ തോതില്‍ ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്വയം പ്രഖ്യാപിത കോടീശ്വരനായ ടേറ്റ് വ്യാജ ആരോപണങ്ങളില്‍പ്പെടുന്ന പുരുഷന്മാര്‍ക്കായി തന്റെ സമ്പാദ്യത്തില്‍ നിന്ന് 100 ദശലക്ഷം ഡോളര്‍ നീക്കിവയ്ക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ കൊല്ലാന്‍ ഒരു സംഘം ശ്രമിക്കുന്നുമുണ്ടെന്നുമാണ് ടേറ്റ് ആവര്‍ത്തിക്കുന്നത്.

shortlink

Post Your Comments


Back to top button