Latest NewsNewsAutomobile

രാജ്യത്ത് റീട്ടെയിൽ വാഹന വിൽപ്പനയിൽ റെക്കോർഡ് വർദ്ധനവ്

ജനുവരി മാസത്തിൽ കാറുകളുടെ രജിസ്ട്രേഷൻ 22 ശതമാനമാണ് വർദ്ധിച്ചത്

രാജ്യത്ത് റീട്ടെയിൽ വാഹനങ്ങളുടെ വിൽപ്പന കുത്തനെ ഉയർന്നതായി റിപ്പോർട്ട്. 2023 ജനുവരിയിൽ കാറുകൾ, ഇരുചക്രവാഹനങ്ങൾ, ട്രാക്ടറുകൾ എന്നിവയുടെ വിൽപ്പനയിലാണ് റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജനുവരിയിൽ ഇന്ത്യയിലെ റീട്ടെയിൽ വാഹന വിൽപ്പന 14 ശതമാനമായാണ് വർദ്ധിച്ചത്. ഇതോടെ, ജനുവരിയിൽ മാത്രം 18.27 ലക്ഷം വാഹനങ്ങൾ വിറ്റഴിക്കാൻ സാധിച്ചിട്ടുണ്ട്. 2022 ജനുവരിയിൽ 16.08 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്.

മൂന്നുചക്ര വാഹനങ്ങളുടെ റീട്ടെയിൽ വിൽപ്പന 59 ശതമാനം വർദ്ധിച്ച് 65,796 യൂണിറ്റും,
ഇരുചക്ര വാഹനങ്ങളുടെ റീട്ടെയിൽ വിൽപ്പന 10 ശതമാനം വർദ്ധിച്ച് 12.65 ലക്ഷം യൂണിറ്റുമായിട്ടുണ്ട്. അതേസമയം, ട്രാക്ടർ വിൽപ്പന 8 ശതമാനം ഉയർന്ന് 73,156 എണ്ണമായി. ജനുവരി മാസത്തിൽ കാറുകളുടെ രജിസ്ട്രേഷൻ 22 ശതമാനമാണ് വർദ്ധിച്ചത്. ഇതോടെ, കാറുകളുടെ രജിസ്ട്രേഷൻ 3.40 ലക്ഷമായി. വാണിജ്യ വാഹന രജിസ്ട്രേഷൻ 16 ശതമാനം വർദ്ധനവോടെ 82,428 യൂണിറ്റിലെത്തി. കോവിഡിന് ശേഷം വാഹനങ്ങളുടെ വിൽപ്പന ഉയർന്നെങ്കിലും, കോവിഡിന് മുൻപുള്ള നിലയിലേക്ക് എത്താൻ സാധിച്ചിട്ടില്ല.

Also Read: കെ​എ​സ് ആ​ർ​ടി​സി ബ​സും ഒമ്നി വാനും കൂ​ട്ടി​യിടി​ച്ചു : നാ​ലുപേ​ർ​ക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button