KottayamKeralaNattuvarthaLatest NewsNews

മ​​ക​​നെ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മം : പിതാവ് അറസ്റ്റിൽ

കി​​ട​​ങ്ങൂ​​ര്‍ പ്ലാ​​മ്മൂ​​ട് ഭാ​​ഗ​​ത്ത് കോ​​ട്ട​​പ്പു​​റ​​ത്ത് സി.​​കെ. സു​​രേ​​ഷി​​നെ(46)യാ​​ണ് അറസ്റ്റ് ചെയ്തത്

മ​​ണ​​ര്‍​കാ​​ട്: മ​​ക​​നെ കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ പി​​താ​​വ് അ​​റ​​സ്റ്റിൽ. കി​​ട​​ങ്ങൂ​​ര്‍ പ്ലാ​​മ്മൂ​​ട് ഭാ​​ഗ​​ത്ത് കോ​​ട്ട​​പ്പു​​റ​​ത്ത് സി.​​കെ. സു​​രേ​​ഷി​​നെ(46)യാ​​ണ് അറസ്റ്റ് ചെയ്തത്. മ​​ണ​​ര്‍​കാ​​ട് പൊ​​ലീ​​സ് ആണ് പ്രതിയെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : ‘വ്യാജ ആരോപണങ്ങളില്‍’ കുരുങ്ങിയ പുരുഷന്മാര്‍ക്ക് 100 ദശലക്ഷം ഡോളര്‍ സഹായധനം പ്രഖ്യാപിച്ച് കുപ്രസിദ്ധ വ്‌ളോഗര്‍

ക​​ഴി​​ഞ്ഞു ര​​ണ്ടി​​ന് ആണ് കേസിനാസ്പദമായ സംഭവം. സു​​രേ​​ഷി​ന്‍റെ ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര​​നാ​​യ മ​​ക​​ന്‍ മേ​​ത്താ​​പ​​റ​​മ്പ് ഭാ​​ഗ​​ത്തു ന​​ട​​ത്തു​​ന്ന പെ​​ട്ടി​​ക്ക​​ട​​യി​​ല്‍ എ​​ത്തി​യ ഇ​യാ​ൾ മ​​ക​​നെ കു​​ത്തി​ക്കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മിക്കുകയായിരുന്നു. സു​​രേ​​ഷി​​ന്‍റെ ഭാ​​ര്യ ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര​​നാ​​യ മ​​കനൊ​​പ്പ​​മാ​​ണ് താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്. പെ​​ട്ടി​​ക്ക​​ട​​യി​​ല്‍ എ​​ത്തി​​യ ഇ​​യാ​​ള്‍ മ​​ക​​നോ​​ട് പ​​ണം ചോ​​ദി​​ച്ചപ്പോൾ മ​​ക​​ന്‍ പ​​ണം കൊ​​ടു​​ക്കാ​​ന്‍ വി​​സ​​മ്മ​​തി​​ച്ചു. തു​​ട​​ര്‍​ന്ന്, ഇ​​രു​​വ​​രും ത​​മ്മി​​ല്‍ വാ​​ക്കു ത​​ര്‍​ക്കം ഉ​​ണ്ടാ​​വു​​ക​​യും ഇ​​യാ​​ള്‍ കൈ​​യി​​ല്‍ ക​​രു​​തി​​യി​​രു​​ന്ന ക​​ത്തി ഉ​​പ​​യോ​​ഗി​​ച്ച് മ​​ക​​നെ ആ​​ക്ര​​മി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

മ​​ണ​​ര്‍​കാ​​ട് പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും തുടർന്ന്, അ​​ന്വേ​​ഷ​​ണ​​സം​​ഘം ഇ​​യാ​​ളെ ഇ​​ടു​​ക്കി ക​​മ്പി​​ളി​​ക​​ണ്ടം ചി​​ന്നാ​​ര്‍ ഭാ​​ഗ​​ത്തു​ നി​​ന്നാണു പി​​ടി​​കൂടിയത്. എ​​സ്എ​​ച്ച്ഒ അ​​നി​​ല്‍ ജോ​​ര്‍​ജ്, എ​​സ്‌​​ഐ അ​​ഖി​​ല്‍​ദേ​​വ്, മ​​നോ​​ജ് കു​​മാ​​ര്‍, സി​​പി​​ഒ​​മാ​​രാ​​യ പ​​ത്മ​​കു​​മാ​​ര്‍, വി​​ജേ​​ഷ്, റെ​​സി​​ന്‍ എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്നാ​​ണ് പ്ര​​തി​​യെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button