Latest NewsNewsBusiness

വരുൺ ബിവ്റേജസ്: മൂന്നാം പാദത്തിൽ മികച്ച പ്രകടനം

മൂന്നാം പാദത്തിൽ 13.2 കോടി കേയ്സുകളാണ് വരുൺ ബിവറേജസ് വിറ്റഴിച്ചത്

മൂന്നാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് പെപ്സി നിർമ്മാതാക്കളായ വരുൺ ബിവ്റേജസ്. റിപ്പോർട്ടുകൾ പ്രകാരം, 2022 ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 81.2 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിരിക്കുന്നത്. മുൻ വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 150 ശതമാനത്തിന്റെ വർദ്ധനവ് ഇത്തവണ ഉണ്ടായിട്ടുണ്ട്. അറ്റാദായത്തിന് പുറമേ, കമ്പനിയുടെ വരുമാനത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കമ്പനിയുടെ വരുമാനം 27.7 ശതമാനം ഉയർന്ന് 2,214 കോടി രൂപയിൽ എത്തി.

മൂന്നാം പാദത്തിൽ 13.2 കോടി കേയ്സുകളാണ് വരുൺ ബിവറേജസ് വിറ്റഴിച്ചത്. ഇത്തവണ ഉപഭോഗം വർദ്ധിച്ചതും, വിതരണ ശൃംഖല വിപുലീകരിച്ചതും വരുമാനം ഉയരാൻ കാരണമായിട്ടുണ്ട്. 2022- ൽ കമ്പനിയുടെ മൊത്തം വരുമാനം 13,173.1 കോടി രൂപയാണ്. മുൻ വർഷം ഇത് 8,823.2 കോടി രൂപയായിരുന്നു. മൂന്നാം പാദത്തിൽ മാത്രം വിൽപ്പനയിൽ 17.8 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

Also Read: ഭൂചലനം: സിറിയൻ, തുർക്കി പ്രസിഡന്റുമാരുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

ഇത്തവണ നിക്ഷേപകർക്ക് ഇടക്കാല ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരി ഒന്നിന് ഒരു രൂപ വീതമാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. വരുൺ ബിവറേജസിന് കീഴിൽ പെപ്സി, സെവൻ- അപ്പ്, മൗണ്ടൻ ഡ്യൂ, ട്രോപിക്കാന സ്ലൈസ്, ക്വാക്കർ ഓട്സ് മിൽക്ക് , അക്വാഫിന് തുടങ്ങി 15- ലധികം ഉൽപ്പന്നങ്ങളാണ് പുറത്തിറക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button