Latest NewsNewsBusiness

ഇ- കാറ്ററിംഗ് സർവീസ് ഉപഭോക്തൃ സൗഹൃദമാക്കാൻ ഐആർസിടിസി, വാട്സ്ആപ്പ് സേവനം ആരംഭിച്ചു

തിരഞ്ഞെടുത്ത ട്രെയിനുകളിൽ മാത്രമാണ് വാട്സ്ആപ്പ് സേവനം ലഭ്യമാക്കിയിട്ടുള്ളത്

ഇ- കാറ്ററിംഗ് സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലുമാക്കാൻ പുതിയ സേവനവുമായി എത്തിയിരിക്കുകയാണ് ഐആർസിടിസി. ഇ- കാറ്ററിംഗ് സർവീസുകൾ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് സേവനമാണ് ഐആർസിടിസി ആരംഭിച്ചിരിക്കുന്നത്. ഇതോടെ, വാട്സ്ആപ്പ് മുഖാന്തരം യാത്രക്കാർക്ക് ഭക്ഷണങ്ങൾ ഓർഡർ ചെയ്യാൻ സാധിക്കും.

നിലവിൽ,തിരഞ്ഞെടുത്ത ട്രെയിനുകളിൽ മാത്രമാണ് വാട്സ്ആപ്പ് സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഉടൻ തന്നെ മറ്റു ട്രെയിനുകളിലേക്കും സേവനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ഐആർസിടിസി നടത്തുന്നുണ്ട്. ഇ- കാറ്ററിംഗ് സർവീസ് 8750001323 എന്ന വാട്സ്ആപ്പ് നമ്പർ മുഖാന്തരമാണ് പ്രയോജനപ്പെടുത്താൻ സാധിക്കുക. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഐആർസിടിസിയുടെ ബിസിനസ് നമ്പറായ 8750001323 – ൽ നിന്നും ഉപഭോക്താവിന് സന്ദേശം അയക്കുന്നതാണ്. തുടർന്ന് www.ecatering.irctc.co.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇ- കാറ്ററിംഗ് സർവീസുകൾ പ്രയോജനപ്പെടുത്താം.

Also Read: ഇന്ത്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ ഫാക്ടറി പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു

ഉപഭോക്താവിന് ഇഷ്ടപ്പെട്ട ഭക്ഷണം, ആഗ്രഹിക്കുന്ന റെസ്റ്റോറന്റിൽ നിന്ന് തന്നെ ഓർഡർ ചെയ്യാൻ സാധിക്കും. വാട്സ്ആപ്പിന് പുറമേ, www.catering.irctc.co.in എന്ന വെബ്സൈറ്റ് മുഖാന്തരം നേരിട്ടോ, ഇ- കാറ്ററിംഗ് ആപ്പ് വഴിയോ ഓർഡർ ചെയ്യാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button