KeralaLatest NewsNewsLife StyleHealth & Fitness

തണുത്ത ചെറുനാരങ്ങ വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? ഇനി മുതൽ ചൂട് ചെറുനാരങ്ങ വെള്ളം ഉപയോഗിക്കൂ !!

ശരീരത്തിന് ആശ്വാസം പകരാന്‍ കഴിയുന്ന ഒരു പാനീയമാണ് ചെറു ചൂടെടെയുള്ള നാരങ്ങാ വെള്ളം

ചെറുനാരങ്ങ വെള്ളം തണുപ്പോടെ കുടിക്കാൻ പലർക്കും ഇഷ്ടമാണ്. പ്രത്യേകിച്ചും ചൂടുള്ള സമയങ്ങളിൽ. എന്നാൽ ആ ശീലം ഒഴിവാക്കു. ഇനി ചൂട് ചെറുനാരങ്ങ വെള്ളം കുടിക്കു. എന്നാൽ പലതുണ്ട് ഗുണങ്ങള്‍.

read also: കുഞ്ഞുങ്ങളുമൊത്തുള്ള വാഹനയാത്രകൾ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

ശരീരത്തിന് ആശ്വാസം പകരാന്‍ കഴിയുന്ന ഒരു പാനീയമാണ് ചെറു ചൂടെടെയുള്ള നാരങ്ങാ വെള്ളം. നെഞ്ചെരിച്ചല്‍, വായനാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍  സഹായിക്കും.

നിങ്ങളുടെ ശരീരത്തെ വിഷമുക്തമാക്കാനും ശരീരത്തിലെ ഇന്‍ഫെക്ഷനെ ഇല്ലാതാക്കാനും ഇത് സഹായിക്കും. കഫം, ജലദോഷം, പനി എന്നിവയ്ക്ക് മികച്ച മരുന്നാണിത്. മലേറിയ, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ ഇല്ലാതാക്കും.

രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാങ്ങ വെള്ളം കുടിക്കുക. ഇത്    ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ കുരുക്കളും വേദനകളും ഇല്ലാതാക്കി മനസ്സിന് നല്ല സുഖം തരും. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും മാനസികാരോഗ്യം ലഭിക്കുകയും ചെയ്യുന്നു. വായയിലെ ബാക്ടീരിയകളെയൊക്കെ നശിപ്പിച്ച് വായനാറ്റം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. ശ്വസനം ശുദ്ധമാക്കിവെക്കുന്നു. രാവിലെ ഇത് കുടിക്കുന്നത് പല്ലുകള്‍ക്കും നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button