ദോഹ: ഈ വർഷം ന്യൂസിലൻഡിലും ആസ്ട്രേലിയയിലുമായി നടക്കുന്ന ഫിഫ വനിത ലോകകപ്പിന് കൂടുതൽ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പട്ടികയിൽ ഖത്തറിൽ നിന്നുള്ള ആരാധകരും ഇടംപിടിച്ചിട്ടുണ്ടെന്ന് ഫിഫ. അമേരിക്ക, ഇംഗ്ലണ്ട്, ഖത്തർ, ജർമനി, ചൈന, കനഡ, അയർലൻഡ്, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്നുള്ള ആരാധകരാണ് ഫിഫ വനിത ലോകകപ്പിനായി കൂടുതൽ ടിക്കറ്റുകൾ സ്വന്തമാക്കിയതെന്ന് ഫിഫ സെക്രട്ടറി ജനറൽ ഫത്മ സമൗറ പറഞ്ഞു.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി നടക്കുന്ന വനിത ലോകകപ്പ് കാണുന്നതിനായി 120ലധികം രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ അഞ്ചുലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വാങ്ങിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ടിക്കറ്റ് വിൽപന അഞ്ചുലക്ഷം കവിഞ്ഞതായും ഫിഫ വ്യക്തമാക്കി. ജൂലൈ 20ന് ഓക്ലൻഡിലെ ഈഡൻ പാർക്കിലാണ് ഉദ്ഘാടന മത്സരം.
നിങ്ങളുടെ പങ്കാളിയെ അത്ഭുതപ്പെടുത്തുന്ന വാലന്റൈൻ സമ്മാന ആശയങ്ങൾക്കായി തിരയുകയാണോ? ചില ഓപ്ഷനുകൾ ഇതാ
ഇതാദ്യമായാണ് ഫിഫ വനിത ലോകകപ്പിന് രണ്ട് രാജ്യങ്ങൾ ആതിഥ്യം വഹിക്കാനൊരുങ്ങുന്നത്. ആഗസ്റ്റ് 20ന് ആസ്ട്രേലിയയിലെ സിഡ്നി ഗാഡിഗലിലെ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ. ഫിഫയുടെ വെബ്സൈറ്റിൽ ടിക്കറ്റുകൾ ലഭ്യമാണ്. മുതിർന്നവർക്ക് 20 ഡോളർ നിരക്കിലും കുട്ടികൾക്ക് 10 ഡോളർ നിരക്കിലും ടിക്കറ്റുകൾ ലഭിക്കും. പ്രത്യേക ഹോസ്പിറ്റാലിറ്റി പാക്കേജുകളും ലഭ്യമാണ്.
Post Your Comments