തിരിച്ചടികൾക്കൊടുവിൽ ഉയർത്തെഴുന്നേൽക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. കാലാവധി അവസാനിക്കുന്നതിനു മുൻപ് വായ്പകൾ തിരിച്ചടയ്ക്കുമെന്ന പ്രഖ്യാപനവുമായാണ് അദാനി ഗ്രൂപ്പ് എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കാലാവധി അവസാനിക്കുന്നതിനു മുൻപ് 110 കോടി ഡോളറിന്റെ വായ്പകളാണ് തിരിച്ചടയ്ക്കുക. അദാനി ഗ്രൂപ്പിന് കീഴിലുള്ള ഓഹരികളുടെ വില ഇടിയുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
2024 സെപ്തംബർ വരെ തിരിച്ചടവ് കാലാവധിയുള്ള വായ്പകളുടെ ബാധ്യതയാണ് അദാനി ഗ്രൂപ്പ് തീർക്കുന്നത്. അതേസമയം, മൂലധന ചെലവുകൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ അദാനി ഗ്രൂപ്പ് തള്ളിയിട്ടുണ്ട്. അദാനി ഗ്രീൻ (2.75 കോടി ഓഹരി), അദാനി പോർട്സ് (16.27 കോടി ഓഹരി), അദാനി ട്രാൻസ്മിഷൻ (1.17 കോടി ഓഹരി) എന്നീ കമ്പനികളുടെ ഓഹരികൾ ഈട് നൽകിയെടുത്ത വായ്പകളാണ് തിരിച്ചെടുക്കുന്നത്. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുത്തനെ ഇടിയുകയായിരുന്നു.
Also Read: തുര്‍ക്കിയിൽ വീണ്ടും ഭൂചലനം: ദുരന്തം മറികടക്കാന്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് ഇന്ത്യ
Post Your Comments