Latest NewsUAENewsInternationalGulf

പുകവലിച്ച ശേഷം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ

അബുദാബി: പുകവലിച്ച ശേഷം വാഹനത്തിൽ നിന്നും സിഗരറ്റ് കുറ്റികൾ പുറത്തേക്കെറിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. വാഹനത്തിൽ നിന്നും സിഗരറ്റ് കുറ്റികൾ പുറത്തേക്കെറിഞ്ഞാൽ 1000 ദിർഹം പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.

Read Also: ആരാധനാലയങ്ങള്‍ക്കു നേരെ വ്യാപക ആക്രമണം, ഒറ്റ രാത്രികൊണ്ട് തകര്‍ത്തത് 14 ക്ഷേത്രങ്ങള്‍ : വിഗ്രഹങ്ങള്‍ നശിപ്പിച്ചു

ചായക്കപ്പ്, കവറുകൾ, മറ്റു പാഴ്‌വസ്തുക്കൾ തുടങ്ങിയവ വാഹനത്തിന് പുറത്തേക്കെറിഞ്ഞാലും പിഴ ചുമത്തുന്നതാണ്. പിഴയ്ക്ക് പുറമെ ലൈസൻസിൽ ബ്ലാക്ക് മാർക്ക് വീഴുമെന്നും അധികൃതർ അറിയിച്ചു. പ്രകൃതിയ്ക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്ക് 1000 ദിർഹം പിഴയും ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷയായി ലഭിക്കുക.

കുട്ടികൾ കൂടെയുള്ളപ്പോൾ പുകവലിച്ചാൽ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ‘വദീമ’ നിയമ പ്രകാരമായിരിക്കും കുറ്റക്കാരെ ശിക്ഷിക്കുക. പുകയില ഉൽപന്നങ്ങൾ കുട്ടികൾക്ക് വിൽക്കുന്നതിനും വിലക്കുണ്ട്. പുകയില ഉൽപന്നങ്ങൾ കൈമാറാനുള്ള പ്രായം 18 വയസ്സാണ്. പൊതുഗതാഗതം, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങൾ, കായിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം പുകവലിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾ വാഹനത്തിലുണ്ടായിരിക്കെ പുകവലിക്കുന്നവരെ പിടികൂടാനായി പട്രോളിങ് വാഹനങ്ങൾ നിരീക്ഷണം നടത്തുന്നുണ്ട്. ഇത്തരത്തിൽ പിടിക്കപ്പെട്ടാൽ ആദ്യഘട്ടത്തിൽ 500 ദിർഹം പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിച്ചാൽ 1000 ദിർഹമായിരിക്കും പിഴയായി ലഭിക്കുക.

Read Also: തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചു: ത്രിപുരയിൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് എതിരെ പരാതിയുമായി സിപിഎം

shortlink

Related Articles

Post Your Comments

Related Articles


Back to top button