മുംബൈ: ബോളിവുഡിലെ പ്രമുഖനായ നടനെതിരെ രൂക്ഷവിമർശനവുമായി നടി കങ്കണ റണാവത്ത്. ബോളിവുഡിലെ അറിയപ്പെടുന്ന നടൻ തന്നെ പിന്തുടരുകയാണെന്ന് കങ്കണ ആരോപിച്ചു. കെട്ടിടത്തിന്റെ പാർക്കിങ്ങിലും വീടിന്റെ ടെറസിലുമെല്ലാം താൻ നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കങ്കണ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
ബോളിവുഡിലെ അറിയപ്പെടുന്ന പെണ്ണുപിടിയനാണ് ഇയാളെന്നും ഭാര്യയുടെ പിന്തുണയും ഇയാൾക്കുണ്ടെന്നുമാണ് കങ്കണ പറയുന്നു. തന്നെപ്പോലെ നിർമ്മാതാവാകാനും വസ്ത്രം ധരിക്കാനുമെല്ലാം ഇയാൾ ഭാര്യയെ നിർബന്ധിക്കുകയാണെന്നും കങ്കണ പറഞ്ഞു. അടുത്തിടെ കുഞ്ഞിന് ജന്മം നൽകിയ താരദമ്പതികളെ ഉദ്ദേശിച്ചാണ് കങ്കണയുടെ പോസ്റ്റ്.
കങ്കണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറി : മധ്യവയസ്കൻ അറസ്റ്റിൽ
ഞാൻ എവിടെ പോയാലും അവർ എന്നെ പിന്തുടരുകയും നിരീക്ഷിക്കുകയുമാണ്. തെരുവിൽ മാത്രമല്ല എന്റെ കെട്ടിടത്തിന്റെ പാർക്കിങ്ങിലും വീടിന്റെ ടെറസിലുമെല്ലാം അവർ എന്റെ ചിത്രമെടുക്കാൻ സൂം ലെൻസ് വെച്ചിരിക്കുകയാണ്. പണം കൊടുക്കുന്നവരെ മാത്രമേ പാപ്പരാസികൾ ഇപ്പോൾ സന്ദർശിക്കാറുള്ളൂ എന്ന് എല്ലാവർക്കും അറിയാം.
ഫോട്ടോ എടുക്കാൻ പണം ചോദിക്കുന്നവർ പോലുമുണ്ട്. ഞാനോ എന്റെ ടീമോ അവർക്ക് പണം നൽകുന്നില്ല. പിന്നെ ആരാണ് പണം നൽകുന്നത്. രാവിലെ 6.30 ന് എന്റെ ഫോട്ടോ എടുക്കുകയാണ്. അവർക്ക് എങ്ങനെയാണ് എന്റെ ഷെഡ്യൂൾ ലഭിക്കുന്നത്.
ഈ ചിത്രങ്ങൾകൊണ്ട് അവർ എന്താണ് ചെയ്യുന്നത്. രാവിലെയുള്ള എന്റെ കൊറിയോഗ്രാഫി പ്രാക്ടീസ് സെഷൻ കഴിഞ്ഞപ്പോൾ ആരും പണം കൊടുക്കാതെ തന്നെ സ്റ്റുഡിയോയിലേക്ക് വന്നിരിക്കുകയാണ്. അതും ഞായറാഴ്ച. എന്റെ വാട്സ്ആപ് ഡേറ്റ ചോരുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണ്. പ്രൊഫഷണൽ ഡീലുകളും എന്തിന് വ്യക്തിഗത വിവരങ്ങൾ പോലും ചോർത്തിയെടുക്കുകയാണ്.
ഒരിക്കൽ ക്ഷണിക്കപ്പെടാതെ എന്റെ വാതിൽക്കൽ വന്നുനിൽക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ഇയാൾ അറിയപ്പെടുന്ന പെണ്ണുപിടിയനും കാസനോവയുമാണ്. ഇപ്പോൾ ബോളിവുഡിലെ സ്വജന പക്ഷപാത മാഫിയ ബ്രിഗേഡിന്റെ വൈസ് പ്രസിഡന്റുമാണ്. ഇയാൾ ഭാര്യയെ നിർമാതാവാകാൻ നിർബന്ധിക്കുകയും സ്ത്രീപക്ഷ സിനിമകൾ എടുക്കാൻ നിർബന്ധിക്കുകയുമാണ്.
എന്തിനേറെ പറയുന്നു എന്നെപ്പോലെ വസ്ത്രം ധരിക്കാനും വീടിന്റെ ഇന്റീരിയർ എന്റേതുപോലെ ആക്കാനും അയാൾ നിർബന്ധിക്കുകയാണ്. എന്റെ ഹെയർ സ്റ്റൈലിസ്റ്റിനെ വരെ വിലക്കെടുത്തു. വർഷങ്ങളായി എനിക്ക് പരിചയമുണ്ടായിരുന്ന ഹോം സ്റ്റൈലിസ്റ്റ് പിന്നീട് എനിക്കൊപ്പം വർക്ക് ചെയ്യാൻ പോലും തയാറായില്ല. അയാളുടെ ഭാര്യ അയാളുടെ ഈ സ്വഭാവത്തെ പ്രോത്സാഹിപ്പിക്കുകയാണ്. എന്റെ സഹോദരന്റെ വിവാഹ റിസപ്ഷനിൽ ധരിച്ചതുപോലെയുള്ള സാരിയാണ് അവർ സ്വന്തം വിവാഹത്തിന് ധരിച്ചത്.
Post Your Comments